ആമിര്‍ കുടങ്ങുമോ... നഗ്നതപ്രദര്‍ശനം സുപ്രീം കോടതിയില്‍!!!
ദില്ലി: ഒരു ടെപ് റെക്കോര്‍ഡറിന്റെ മറ മാത്രം കൊണ്ട് നഗ്നനായി പ്രത്യക്ഷപ്പെട്ട ആമിര്‍ ഖാന് കുടങ്ങുമോ... കേസിപ്പേള് സുപ്രീം കോടതി വരെ എത്തി നില്‍ക്കുകയാണ്.
രാജ് കുമാര്‍ ഹിരാനിയുടെ പികെ എന്ന സിനിമയുടെ പോസ്റ്ററിലാണ് ആമിര്‍ ഏതാണ്ട് പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പല ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആമിറിന്റെ പോസ്റ്ററിനെതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ഒരു സംഘടന. മനുഷ്യാവകാശത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നില കൊള്ളുന്നവര്‍ എന്നവകാശപ്പെടുന്ന ഓള് ഇന്ത്യ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ആമിര്‍ ഖാനും ചിത്രത്തിന്റെ സംവിധായകന് രാജ്കുമാര് ഹിരാനിക്കും എതിരെയാണ് ഹര്‍ജി. കേന്ദ്ര സര്‍ക്കാരിനും വാര്‍ത്താവിതരണ മന്ത്രാലയത്തിനും ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
പോസ്റ്ററിനെതിരെ ഇതിനകം തന്നെ കോടതിയില്‍ കേസെത്തിയിട്ടുണ്ട്. കാണ്‍പൂരിലെ കോടതിയില്‍ ആഗസ്റ്റ് 2 നായിരുന്നു ആദ്യത്തെ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. പോസ്റ്ററിലൂടെ ആമിര്‍ഖാനും രാജ് കുമാര്‍ ഹിരാനും നിര്‍മാതാവ് വിധു വിനോദ് ചോപ്രയും നഗ്നതയും അശ്ലീവും പ്രചരിപ്പിക്കുക. ആണെന്നാണ് ആരോപണം. ആമിര്‍ ഖാന് തന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പികെയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications