കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റ് ഉറങ്ങി, സഹ പൈലറ്റ് ടാബില്‍ കളിച്ചു, വിമാനം താഴ്ന്ന് പറന്നു

Google Oneindia Malayalam News

ദില്ലി: പൈലറ്റുമാരുടെ അലംഭാവം കാരണം ഉണ്ടാകേട്ട അപകടത്തില്‍ നിന്നും ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ജെറ്റ് എയര്‍വേസിലെ സഹ പൈലറ്റിന്റെ കാര്യം. ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈ -ബ്രസ്സല്‍സ് വിമാനത്തിലാണ് പൈലറ്റുമാരുടെ ഗുരുതരമായ അലംഭാവം ഉണ്ടായത്. ഭാഗ്യം കൊണ്ട് മാത്രം അപകടമൊന്നും സംഭവിച്ചില്ല എന്ന് മാത്രം.

വെള്ളിയാഴ്ച മുംബൈയില്‍ നിന്നും ബ്രസ്സല്‍സിലേക്ക് പറക്കുന്നതിനിടെയാണ് തുര്‍ക്കിയിലെ അംഗാറയ്ക്ക് മുകളില്‍ വെച്ച് വിമാനം 5000 മീറ്റര്‍ താഴത്തെത്തിയത്. ബോയിംഗ് 777 ന്റെ കമാന്‍ഡര്‍ അടിയന്തിരമായി ഇടപെട്ടത് അപകടം ഒഴിവാക്കി. സംഭവം നടക്കുമ്പോള്‍ പൈലറ്റ് ഉറങ്ങുകയായിരുന്നു. പകരം വിമാനം നിയന്ത്രിക്കേണ്ട സഹ പൈലറ്റാകട്ടെ ടാബ്ലറ്റില്‍ തിരക്കിലായിരുന്നത്രെ.

jetairways

അംഗാറ എ ടി സിയില്‍ നിന്നുള്ള അടിയന്തിര സന്ദേശത്തെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേസ് ശരിക്കുള്ള വ്യോമപാതയില്‍ തിരിച്ചെത്തിയത്. എന്തുകൊണ്ടാണ് വിമാനം താഴ്ന്നുപറക്കുന്നതെന്നും ഉടന്‍ സാധാരണ പാതയിലേക്ക് തിരിച്ചുപോകാനുമായിരുന്നു സന്ദേശം. മറ്റൊരു വിമാനം പറക്കാനുള്ള പാതയിലായിരുന്നത്രെ ജെറ്റ് വിമാനം പറന്നിരുന്നത്. വിമാനം താഴ്ന്നുപറന്നത് എന്തുകൊണ്ട് കോ പൈലറ്റ് അറിഞ്ഞില്ല എന്ന് അന്വേഷണം നടക്കുന്നുണ്ട്.

എന്നാല്‍ താന്‍ ടാബ്ലറ്റില്‍ തിരക്കിലായിരുന്നു എന്നും വിമാനം താഴ്ന്ന് പറക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല എന്നാണ് കോ പൈലറ്റായ യുവതിയുടെ മൊഴി. സംഭവത്തില്‍ ജെറ്റ് എയര്‍വെയ്‌സ് അന്വേഷണം ആരംഭിച്ചു. അന്വേഷണ വിധേയമായി പൈലറ്റിനെയും കോ പൈലറ്റിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
Pilot asleep, co-pilot on tab, Jet flight drops 5,000 feet. The two have been grounded pending investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X