തെലുങ്കാനയില്‍ യോഗി ആദിത്യനാഥിനെതിരെ തുറന്നടിച്ച് പിണറായി; വിപ്ലവ കവി ഗദ്ദറും പിണറായിക്കൊപ്പം

  • By: Akshay
Subscribe to Oneindia Malayalam

ഹൈദരാബാദ്: ബിജെപിയുടെ വെല്ലുവിളികളെ കാറ്റില്‍ പറത്തി പിണറായി വിജയന്‍ തെലുങ്കാനയില്‍. തനിക്കെതിരെ ഉയര്‍ന്ന സംഘ്പരിവാര്‍ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് തെലുങ്കാനയെ അഭിസംബോധന ചെയ്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. തെലങ്കാന സിപിഐഎം സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പദയാത്ര സമാപന വേദിയായ ഹൈദരാബാദിലെ സരൂര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

തെലങ്കാനയിലെ വിപ്ലവ കവി ഗദ്ദറും പിണറായിയോടൊപ്പം വേദിയിലെത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെയും അസഹിഷ്ണുതയുടേയും പ്രതീകമാണെന്നും പിണറായി പറഞ്ഞു. രാജ്യത്ത് ബിജെപിആര്‍എസ്എസ് സഖ്യം അപരാജിതരായി മാറുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പിണറായി പറഞ്ഞു. ഇത് മനപൂര്‍വം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ്. തെരഞെടുപ്പ് നടന്ന ഒരിടത്തും അപരാജിതമായ ലീഡ് ബിജെപിയും ആര്‍എസ്എസും നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി

ബിജെപി

ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാണ് ഭൂരിപക്ഷം ലഭിക്കാഞ്ഞിട്ടും ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികള്‍ രാജ്യത്ത് ഒന്നിക്കണമെന്ന് പിണറായി അഭ്യര്‍ത്ഥിച്ചു.

 നേട്ടം വലുതല്ല

നേട്ടം വലുതല്ല

പഞ്ചാബില്‍ രണ്ട് സീറ്റിലാണ് ബിജെപി വിജയിച്ചത്. വന്‍ വിജയം നേടിയെന്ന് അവകാശപ്പെടുന്ന ഉത്തര്‍പ്രദേശില്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയം പോലും നേടാനായിട്ടില്ല. 39.7 ശതമാനം വോട്ടാണഅ ബിജെപിക്ക് യുപിയില്‍ ലഭിച്ചത്. ഇത് കഴിഞ്ഞത്തേതിനേക്കാള്‍ കുറവാണെന്നും പിണറായി പറഞ്ഞു.

 പുരോഗമന പ്രസ്ഥാനം

പുരോഗമന പ്രസ്ഥാനം

ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ച് അണിനിരക്കണം. ബിജെപിയെ എതിര്‍ക്കാന്‍ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നും പിണറായി വിജയന്‍.

 നോട്ട് നിരോധനം

നോട്ട് നിരോധനം

മോദി സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുകയാണെന്നും നോട്ട് നിരോധനംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

 സമാപന സമ്മേളനം

സമാപന സമ്മേളനം

സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വിരഭദ്രന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17ന് ആഗംഭിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് പിണറായി പങ്കെടുത്തത്.

English summary
Kerala Chief Minister Pinarayi Vijayan against Yogi Adithyanath at Telengana
Please Wait while comments are loading...