കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിങ്ക് സിറ്റി ജയ്പൂര്‍ ഇന്ത്യയിലെ ആദ്യത്തെ ''ആസൂത്രിത'' നഗരം: ജയ്പൂര്‍ സ‍‍ൃഷ്ടിച്ചത് 1726 ല്‍!!

  • By S Swetha
Google Oneindia Malayalam News

ജയ്പൂരിന്റെ സ്ഥാപകനായ മഹാരാജ സവായ് ജയ് സിംഗിനെ പോലെ വാസ്തുവിദ്യയിലും ജ്യോതിശാസ്ത്രത്തിലും അഭിനിവേശമുള്ള ഭരണാധികാരികള്‍ പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. സിറ്റി ഗ്രിഡ് ഘടനകളോട് കൂടിയ പട്ടണങ്ങളും ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളും സ്ഥാപിച്ച സിംഗ് ഈ രത്‌ന വിപണികള്‍ ലോകമെമ്പാടുമുള്ളവര്‍ക്കായി ജയ്പൂര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി. 1726 ല്‍ സൃഷ്ടിക്കപ്പെട്ട ജയ്പൂര്‍ ഇന്ത്യയുടെ ആദ്യത്തെ ''ആസൂത്രിത'' നഗരമായി കണക്കാക്കുന്നു.

ഐഎല്‍ ആന്റ്എഫ്എസ് കേസ്: രാജ് താക്കറെക്കെതിരെ അന്വേഷണം, 20 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്!ഐഎല്‍ ആന്റ്എഫ്എസ് കേസ്: രാജ് താക്കറെക്കെതിരെ അന്വേഷണം, 20 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്!

ഇന്ത്യയിലെ പല നഗരങ്ങളും കാലക്രമേണ ജനവാസ കേന്ദ്രങ്ങള്‍ വളര്‍ന്ന് രൂപപ്പെട്ടവയാണ്. എന്നാല്‍ മറ്റ് മധ്യകാല നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജയ്പൂര്‍ വിഭാവനം ചെയ്ത് ഒരൊറ്റ ഘട്ടത്തിലാണ് നിര്‍മ്മിച്ചത്. ജനപെരുപ്പം കാരണം അമ്പറില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ സിംഗ് തന്റെ ഭരണകാലത്ത് പുതിയ തലസ്ഥാനമായി സ്ഥാപിച്ചു. ജയ്പൂരിനെ ഒരു വാണിജ്യ വാണിജ്യ നഗരമായി സിംഗ് മാറ്റിയെടുത്തു. മലയോര പ്രദേശമായ മുന്‍ തലസ്ഥാനത്തെ അപേക്ഷിച്ച് ജയ്പൂര്‍ ഒരു പരന്ന താഴ്വരയിലാണ് നിര്‍മ്മിച്ചത്. ചുറ്റുമുള്ള കുന്നുകള്‍ നഗരത്തെ സംരക്ഷിച്ചു. അതില്‍ പ്രതിരോധ പോസ്റ്റുകളും കോട്ടകളും ഉണ്ടായിരുന്നു. എന്നിരുന്നാലും തന്റെ സാമ്രാജ്യം പുറത്തേക്ക് വികസിപ്പിക്കാനുള്ള സിംഗിന്റെ പദ്ധതികള്‍ക്ക് ഈ കുന്നുകള്‍ തന്നെ തടയിട്ടു. അതിനാല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് തന്ത്രപരമായി നഗരം ആസൂത്രണം ചെയ്യേണ്ടിവന്നു.

jaipur-1562409


ഇന്ത്യന്‍ വാസ്തുശില്പിയായ വിദ്യാധര്‍ ഭട്ടാചാര്യയുടെ സഹായത്തോടെ പുരാതന ഹിന്ദു സിദ്ധാന്തമായ ''വാസ്തു ശാസ്ത്രം'' അനുസരിച്ച് സിംഗ് നഗരത്തിനായി ഒരു ബ്ലൂപ്രിന്റ് ഉണ്ടാക്കി. ഈ സിദ്ധാന്തം വീടുകളുടെയും നഗരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും രൂപകല്‍പ്പനകളും ലേ ഔട്ടുകളും വിവരിക്കുകയും വാസ്തുവിദ്യയെ പ്രകൃതിയുമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു. വാസ്തുശാസ്ത്രത്തിന്റെ തത്ത്വങ്ങള്‍ ഉപയോഗിച്ച് സിംഗ് ജയ്പൂരിനെ ഒരു ഗ്രിഡ് പോലുള്ള സംവിധാനത്തിലൂടെ രൂപകല്‍പ്പന ചെയ്യുകയും നഗരത്തെ ചതുരങ്ങളായി വിഭജിക്കുകയും വിശാലമായ തെരുവുകള്‍ വലത് കോണുകളില്‍ ക്രിസ് ക്രോസ് ചെയ്യുകയും ചെയ്തു. ജ്യോതിശാസ്ത്രത്തില്‍ അഭിനിവേശമുള്ള അദ്ദേഹം നഗരത്തെ ഒന്‍പത് സ്‌ക്വയറുകളായി വിഭജിച്ചു - ഓരോ ചതുരവും വേദ ജ്യോതിഷത്തില്‍ നിന്നുള്ള ഗ്രഹശരീരങ്ങളെ പ്രതീകപ്പെടുത്തുന്നു. ആക്രമണകാരികളില്‍ നിന്ന് സംരക്ഷിക്കാനായി അദ്ദേഹം നഗരത്തിന് ചുറ്റും ഒരു വലിയ മതില്‍ പണിതു. ചുവരില്‍ പ്രവേശന കവാടങ്ങളുണ്ടാക്കി. അവയില്‍ ചിലത് ഗോളങ്ങളുടെ പേരാണ്. കിഴക്ക് അഭിമുഖമായ ഗേറ്റിന് ''സൂര്യന്‍'' എന്നും പടിഞ്ഞാറ് അഭിമുഖമായ ഒരു കവാടത്തിന് ''ചന്ദ്രന്‍'' എന്നും പേര് നല്‍കി.

jaipur665-15

ജയ്പൂരിലെ ആറ് മീറ്റര്‍ ഉയരമുള്ള മതിലിനുള്ളില്‍ നിരവധി സ്മാരകങ്ങളുണ്ട്. 20 ഓളം ജ്യോതിശാസ്ത്ര ഉപകരണങ്ങളും ലോകത്തിലെ ഏറ്റവും വലിയ ശിലാ സൂര്യഘടികാരം ഉള്‍പ്പെടുന്ന ജന്തര്‍ മന്തര്‍ നിരീക്ഷണാലയവും സിംഗ് സൃഷ്ടിച്ചു. ഘോഷയാത്രയും ദൈനംദിന പ്രവര്‍ത്തനങ്ങളും ആസ്വദിക്കാനായി കവിയായ രാജാവ് സവായ് പ്രതാപ് സിംഗ് അഞ്ച് നിലകളുള്ള ഒരു കൊട്ടാരം ഹവ മഹല്‍ അഥവാ ''പാലസ് ഓഫ് വിന്‍ഡ്‌സ്'' നിര്‍മ്മിച്ചു. 1853 ല്‍ വെയില്‍സ് രാജകുമാരന്‍ സന്ദര്‍ശിച്ചപ്പോള്‍, എല്ലാ കെട്ടിടങ്ങളും പിങ്ക് നിറത്തില്‍ വരയ്ക്കാന്‍ രാജാവ് ഉത്തരവിട്ടു.

ചരിത്രപരമായി ജയ്പൂരിന്റെ ആദിഥ്യ മര്യാദയെ പ്രതിനിധീകരിച്ച ഈ സംഭവത്തോടെ ജയ്പൂരിന്് പിങ്ക് സിറ്റി എന്ന പേര് ലഭിച്ചു. ജയ്പൂരിലെ ചരിത്ര കേന്ദ്രത്തിലെ കെട്ടിടങ്ങള്‍ ഇന്നും പിങ്ക് നിറത്തിലാണ്. നഗര മതിലുകള്‍, വാതിലുകള്‍, പ്രധാന സ്മാരകങ്ങള്‍ എന്നിവ ഇപ്പോഴും അവയുടെ യഥാര്‍ത്ഥ അവസ്ഥയില്‍ നിലനില്‍ക്കുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ജയ്പൂര്‍. ചരിത്രപരമായ വാസ്തുവിദ്യയെ തടസ്സപ്പെടുത്താതിരിക്കാന്‍ മെട്രോ റെയില്‍ പാതകള്‍ മണ്ണിനടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2019 ജൂലൈയില്‍ നഗരത്തെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തി.

English summary
Pink city Jaipur became India's first planning city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X