കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയിട്ട ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അടുത്ത സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയിട്ട കേസില്‍ 1985 ഹരിയാന കേഡറിലെ ഐഎഎസ് ഓഫിസര്‍ സഞ്ജീവ് കുമാറിനെ ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം മുന്നംഗ ക്വട്ടേഷന്‍ സംഘത്തെയും ആയുധങ്ങള്‍ സഹിതം പിടികൂടിയിട്ടുണ്ട്. സഞ്ജീവ് കുമാറിന്റെ അടുത്ത സുഹൃത്തായ ബിസിനസുകാരനെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

അധ്യാപക നിയമന അഴിമതിയില്‍ കുടുങ്ങി സഞ്ജീവ് കുമാര്‍ നേരത്തെ തിഹാര്‍ ജയിലില്‍ കിടന്നിരുന്നു. ഇവിടെവെച്ചാണ് ഷൗക്കത്ത് പാഷയെന്ന ഗുണ്ടാ തലവനുമായി സഞ്ജീവ് കണ്ടുമുട്ടന്നത്. പാഷയാണ് സുഹൃത്തിനെ കൊല്ലാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഹരിയാന മുന്‍മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയാണ് സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സഞ്ജീവ് ആരോപിച്ചിരുന്നു.

new-delhi-map

2013ല്‍, 3,000ലധികം അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ച കേസിലാണ് സഞ്ജീവ് കുമാര്‍ ജയിലിലായത്. ഹരിയാന മുന്‍മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല, മകന്‍ അജയ് ചൗട്ടാല എന്നിവരും ഇയാള്‍ക്കൊപ്പം ജയിലിലായിരുന്നു. വ്യാജ പരിക്ക് അഭിനയിച്ച് ജയിലില്‍ നിന്നും സഞ്ജീവ് കുമാര്‍ ജാമ്യത്തിന് ശ്രമിച്ചതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടയിലാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലാകുന്നത്. സുഹൃത്തുമായുണ്ടായ സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ക്വട്ടേഷന്‍ സംഘത്തിന് പണവും നല്‍കി. അഴിമതിയില്‍ മുങ്ങിക്കുളിച്ച എഐഎസ് ഓഫീസര്‍ കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ പണം റിയല്‍എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായാണ് സൂചന.

English summary
Planning Friend's Murder; Haryana IAS Officer Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X