കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെർസൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു, സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം, പൊതുതാല്‍പ്പര്യ ഹര്‍ജി

ചിത്രത്തിന്റെ പ്രവേശനനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തു

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: വിവാദങ്ങൾ വിട്ടൊഴിയാടെ വിജയ് ചിത്രം മെർസൽ. ചിത്രത്തിന്റെ പ്രവേശനനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തു. .ചെന്നൈ മൈലാപൂര്‍ സ്വദേശി അഡ്വക്കേറ്റ് എ അശ്വത്ഥാമനാണ് ചിത്രത്തിനെതിരെ പൊതുതാല്യപര്യ ഹർജി സമർപ്പിച്ചത് .

vijay

റൺവേ ഇല്ലെങ്കിലും വിമാനം ലാൻഡ് ചെയ്യും, ഹൈവേയിൽ ടേക്ക് ഓഫും ലാന്‍ഡിങ്ങും, വ്യോമസേനയുടെ പ്രകടനംറൺവേ ഇല്ലെങ്കിലും വിമാനം ലാൻഡ് ചെയ്യും, ഹൈവേയിൽ ടേക്ക് ഓഫും ലാന്‍ഡിങ്ങും, വ്യോമസേനയുടെ പ്രകടനം

രാജ്യത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള നുണ പ്രചരണമാണ് ചിത്രത്തിലുള്ളത്. ജിഎസ്ടിയെ തെറ്റായാണ് ജനങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും അഡ്വക്കേറ്റ് എ അശ്വത്ഥാമൻ ഹർജിയിൽ പറയുന്നുണ്ട്. ചിത്രത്തിലെ ചില സംഭാഷണങ്ങൾ ഭരണകൂടത്തിനെതിരെയുള്ള താണെന്നും ഹർജിയിൽ ഇദ്ദേഹം ആരോപിക്കുന്നുണ്ട്.

ഉത്തരകൊറിയക്ക് ഇപ്പോഴും ചൈനയുടെ സഹായം? യുഎന്നിന്റെ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങൾ ചൈന വിഴുങ്ങിഉത്തരകൊറിയക്ക് ഇപ്പോഴും ചൈനയുടെ സഹായം? യുഎന്നിന്റെ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങൾ ചൈന വിഴുങ്ങി

ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു

ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു

മെർസലിലെ സംഭാഷണം ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ നൽകുന്നുണ്ട്. അതേ സമയം ചിത്രത്തിൽ ആശുപത്രികൾകളെ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരാമർശമാണ് ഉണ്ടായിരിക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

 പരമാധികാരത്തെ ചോദ്യം ചെയ്യുന്നു

പരമാധികാരത്തെ ചോദ്യം ചെയ്യുന്നു

ഹർജിയിൽ ചിത്രത്തിലെ സംഭഷണത്തെ കുറിച്ച് ഗുരുതര ആരോപണമാണുള്ളത്. സംഭഷണങ്ങൾ ഭരണകൂടത്തിന്റെ രാജ്യത്തിന്റെ പരമാധികാരത്തേയും സുരക്ഷയേയും ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണെന്നും അശ്വത്ഥമൻ ഹർജിയിൽ പറയുന്നു.

സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം

സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം

രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമാണ് വിജയുടെ മെർസൽ എന്നും അതിനാൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കററ് റദ്ദ് ചെയ്യണമെന്നും മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

വിജയ്ക്കെതിരെ കേസ്

വിജയ്ക്കെതിരെ കേസ്

ചിത്രത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ആരോപിച്ച് വിജയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുത്തുകുമാർ എന്ന അഭിഭാഷകനാണ് പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

സർക്കാരിനെ കരിവാരി തേയ്ക്കുന്നു

സർക്കാരിനെ കരിവാരി തേയ്ക്കുന്നു

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികളായ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, നോട്ട് നിരോധനം എന്നിവയെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

സംഭാഷണങ്ങൾ വിവാദം

സംഭാഷണങ്ങൾ വിവാദം

സിനിമയിലെ ചില സംഭാഷണങ്ങൾ നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. ‘സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ലെന്നും പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ടെന്നും' ചിത്രത്തില്‍ പറയുന്നുണ്ട്. കൂടാതെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സംഭഷണമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

രംഗങ്ങൾ വെട്ടിമാറ്റി

രംഗങ്ങൾ വെട്ടിമാറ്റി

ചിത്രത്തിനെതിരെ വിവാദമായപ്പോൾ ചില രംഗങ്ങൾ വെട്ടിമാറ്റാൻ സമ്മർദമുണ്ടായിരുന്നു. തുടർന്ന് സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. എന്നാല്‍ വെട്ടിമാറ്റിയ രംഗങ്ങള്‍ സോഷ്യല്‍ ഹിറ്റാണ്.

English summary
A petition was filed in the Madras High Court for a direction to revoke the censor certificate issued for Vijay-starrer Tamil movie, 'Mersal'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X