കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗ്ര ജുമാമസ്ജിന് താഴെ കൃഷ്ണന്റെ വിഗ്രഹമുണ്ട്; പരിശോധിക്കണം, യുപി കോടതിയില്‍ ഹര്‍ജി

Google Oneindia Malayalam News

ലഖ്‌നൗ: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ പരിശോധനയ്ക്ക് കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആഗ്ര ജുമാമസ്ജിദിന് താഴെ കൃഷ്ണന്റെ വിഗ്രഹമുണ്ടെന്ന് ആരോപിച്ച് പുതിയ ഹര്‍ജി. ലഖ്‌നൗ കേന്ദ്രമായുള്ള അഞ്ചുപേരാണ് ഹര്‍ജിക്കാര്‍. ഇവര്‍ക്ക് വേണ്ടി മഥുര കോടതിയില്‍ ഹാജരായത് അഭിഭാഷകനായ ശൈലേന്ദ്ര സിങ് ആണ്. ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണ് എന്നായിരുന്നു ആദ്യ പരാതി. ഇക്കാര്യത്തിലെ സംശയം തീര്‍ക്കാനാണ് വാരണാസിയിലെ കോടതി പുരാവസ്തു പരിശോധനയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയത്.

a

എന്നാല്‍ മഥുരയിലെ ജമന്‍സ്ഥാന്‍ ക്ഷേത്രം തകര്‍ക്കുകയും അവിടെയുള്ള കൃഷ്ണന്റെ വിഗ്രഹം എടുത്തുകൊണ്ടുവന്ന് ആഗ്ര ജുമാമസ്ദിന് താഴെ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് പുരാവസ്തു വകുപ്പിന്റെ ഭൂതല റേഡിയോളജി പരിശോധന വേണമെന്നുമാണ് മഥുര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ഹര്‍ജിയിലെ ആവശ്യം. ഗ്യാന്‍വാപി പള്ളിക്കെതിരെയും ആഗ്ര ജുമാമസ്ജിദിനെതിരെയും ഹര്‍ജി നല്‍കിയത് ലഖ്‌നൗ കേന്ദ്രമായുള്ള ഒരേ സംഘമാണ്.

നിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണംനിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണം

മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് മഥുരയിലെ ക്ഷേത്രം പൊളിക്കുകയും അവിടെയുണ്ടായിരുന്ന കൃഷ്ണന്റെ വിഗ്രഹം കൊണ്ടുവന്ന് ആഗ്ര ജുമാമസ്ജിദിന് താഴെ കുഴിച്ചിടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും ശ്രീകൃഷ്ണ ക്ഷേത്രവും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെ പ്രതിഷ്ഠയ്ക്ക് വേണ്ടി പിന്തുടര്‍ച്ചക്കാരന്‍ എന്ന് അവകാശപ്പെട്ടാണ് മനീഷ് യാദവ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്. കൃഷ്ണന്റെ പ്രതിഷ്ഠക്ക് വേണ്ടിയാണ് താന്‍ ഹാജരാകുന്നതെന്ന് അഭിഭാഷകന്‍ ശൈലേന്ദ്ര സിങ് പറയുന്നു.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈദ്ഗാഹ് പള്ളി നില്‍ക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ഔറംഗസീബ് പൊളിച്ചു എന്നുമാണ് പരാതിക്കാരുടെ വാദം. 1947ല്‍ രാജ്യം സ്വാതന്ത്ര്യമാകുമ്പോള്‍ നിലവിലുള്ള ആരാധനാലയങ്ങള്‍ അതുപോലെ തുടരണമെന്ന നിയമം നിലനില്‍ക്കവെയാണ് ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു പരിശോധനയ്ക്ക് അനുമതി നല്‍കിയതെന്നും ഇത് നിയമ ലംഘനമാണെന്നും മുസ്ലിം സംഘടനകള്‍ പറയുന്നു.

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

വട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളിവട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളി

English summary
Plea in Mathura court for ASI survey of Agra Jama Masjid week after Gyanvapi verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X