കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10വര്‍ഷത്തിനിടെ എത്രതവണ പ്രധാനമന്ത്രി വാ തുറന്നു?

  • By Aswathi
Google Oneindia Malayalam News

ദില്ലി:പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സംസാരിക്കുന്നത് വളരെ കുറവാണ്. അദ്ദേഹത്തിന്‍രെ മൗനത്തെ കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങളും പരിഹാസങ്ങളും ഉയര്‍ന്നു വന്നിട്ടുമുണ്ട. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി പറയുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മൗനത്തിലാണെന്നാണ് ആരോപണം. എന്നാല്‍ ഈ പത്ത് വര്‍ഷത്തിനിടെ 1,117 തവണ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പങ്കജ് പച്ചൗരി പറയുന്നു.

manmohan

മന്‍മോഹന്‍ സിംഗ് പത്ത് വര്‍ഷത്തിനിടെ 1,117 തവണ മാധ്യമങ്ങളെ കണ്ടിച്ചുണ്ട്. 1600 ഓളം വാര്‍ത്താ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം കഴിയുമ്പോള്‍ പോലും അദ്ദേഹം മാധ്യമങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ അദ്ദേഹം ഊന്നല്‍ നല്‍കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് പച്ചൗരി ആരോപിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സംസാരിക്കുന്നത് കുറവാണെന്നത് സത്യമാണ്. പക്ഷെ അദ്ദേഹം സംസാരിക്കുന്നത്രെയും കാര്യമാത്ര പ്രസക്തമായിരിക്കുമെന്ന് പങ്കജ് പച്ചൗരി പറഞ്ഞു. ഉത്തരവാദിത്വങ്ങളില്‍ നിന്ന് അദ്ദേഹം ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഒഴിഞ്ഞ പാത്രങ്ങളാണ് കൂടുതല്‍ ശബ്ദമുണ്ടാക്കുകയെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. കല്‍ക്കരി ആരോപണം ഉയര്‍ന്നുവന്ന 45 മിനിട്ടിനുള്ളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു- പച്ചൗരി ചൂണ്ടിക്കാട്ടി

English summary
PM is not silent, spoke 1117 times in 10 years: Pankaj Pachauri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X