കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലോക് വർമ്മയുടെ പിൻഗാമിയെ ജനുവരി 24 അറിയാം; നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതി ചേരും, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അലോക് വർമ്മയുടെ പിൻഗാമി ആര്? | Oneindia Malayalam

ദില്ലി: ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയ കേന്ദ്ര സർക്കാരിന്റെ സിബിഐ ഇടപെടലുകൾക്ക് പിന്നാലെ പുതിയ തലവനെ കണ്ടെത്താനുള്ള യോഗം ജനുവരി 24ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയാണ് യോഗം ചേരുന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് തവണ നീക്കംചെയ്ത നടപടി രൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.

<strong>പ്രയാഗ് രാജിലെ കുംഭമേള; അറിയാക്കഥകളിലെ ഐതിഹ്യങ്ങൾ ഇങ്ങനെ... മേളയ്ക്ക് പ്രായം രണ്ടായിരം വര്‍ഷം </strong>പ്രയാഗ് രാജിലെ കുംഭമേള; അറിയാക്കഥകളിലെ ഐതിഹ്യങ്ങൾ ഇങ്ങനെ... മേളയ്ക്ക് പ്രായം രണ്ടായിരം വര്‍ഷം

കേന്ദ്ര സർക്കാരിന്റെ നടപടിക്ക് പിന്നാലെ അലോക് വർമ്മ സിവിൽ സർവ്വീസിൽ നിന്ന് രാജിവെക്കുകയായിരുന്നു. അലോക് വര്‍മ്മയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള യോഗത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അലോക് വര്‍മ്മയെ നീക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്ത ജനുവരി പത്തിലെ യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പങ്കെടുത്തിരുന്നില്ല.

Narendra Modi


ജസ്റ്റിസ് എകെ സിക്രിയാണ് ചീഫ് ജസ്റ്റിസിനു പകരം അന്ന് യോഗത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാവും യോഗംചേരുക. ഐപിഎസ് ഉദ്യോഗസ്ഥൻ എം നാഗേശ്വര റാവുവിനെ ഇടക്കാല സിബിഐ ഡയറക്ടറായി നാമ നിർദേശം ചെയ്തു. സ്ഥിര സിബിഐ ഡയറക്ടറെ നിയമിക്കാത്തതുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

English summary
PM-led panel to meet on January 24 to select new CBI director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X