ഉദ്ധവിന്റേത് വ്യാജ ശിവസേനയെന്ന് മോദി, എന്റെ പാര്‍ട്ടി നിങ്ങളുടെ ഡിഗ്രി പോലെയല്ലെന്ന് കിടിലന്‍ മറുപടി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ശിവസേന പരാമര്‍ശത്തിനെതിരെ ഉദ്ധവ് താക്കറെ. എന്റെ പാര്‍ട്ടി നിങ്ങളുടെ ഡിഗ്രി പോലെയല്ലെന്ന് ഉദ്ധവ് തുറന്നടിച്ചു. നേരത്തെ ഉദ്ധവിന്റെ ശിവസേന വ്യാജ ശിവസേനയാണെന്ന് മോദി ആരോപിച്ചിരുന്നു. ഇതിനായിരുന്നു ഉദ്ധവ് മറുപടി നല്‍കിയത്.
മുംബൈക്ക് സമീപമുള്ള ബോയ്‌സറില്‍ വെച്ചുള്ള തിരഞ്ഞെടുപ്പ് റാലിയില്‍ മോദിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉദ്ധവ് ഉന്നയിച്ചത്. ഇന്ത്യ പ്രതിപക്ഷ സഖ്യം ഇത്തവണ ലോക്‌സഭയില്‍ 300 സീറ്റില്‍ അധികം നേടും. ബിജെപി പരാജയപ്പെടുത്തുമെന്നും ഉദ്ധവ് പറഞ്ഞു. പാല്‍ഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഭാരതി കാംഡിക്ക് വേണ്ടിയായിരുന്നു ഉദ്ധവ് പ്രചാരണത്തിനെത്തിയത്.

പാല്‍ഗറിലെ വധാവന്‍ തുറമുഖ പദ്ധതി ഉറപ്പായും റദ്ദാക്കുമെന്നും ഉദ്ധവ് ഉറപ്പ് നല്‍കി. ഇവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം എതിര്‍ക്കുന്ന പദ്ധതിയാണിതെന്ന് ഉദ്ധവ് പറയുന്നു. കേന്ദ്ര സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് നല്ല പദ്ധതികളെല്ലാം ഗുജറാത്തിലേക്കാണ് കൊണ്ടുപോകുന്നത്. മഹാരാഷ്ട്രയില്‍ അവര്‍ കൊണ്ട് പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികളാണ്.
അതേസമയം പാല്‍ഗറില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുമെന്നും ഉദ്ധവ് ഉറപ്പ് നല്‍കി. ഈ മണ്ണിന് വേണ്ടി പോരാടിയ ബാല്‍ താക്കറെയെ വ്യാജനെന്ന് വിളിച്ചിരിക്കുകയാണ് മോദി. ഇത് നിങ്ങളുടെ ബിരുദം പോലെയല്ല വ്യാജമെന്ന് പറയാനെന്നും ഉദ്ധവ് പറഞ്ഞു.നേരത്തെ മഹാരാഷ്ട്രയിലെ പ്രചാരണത്തിലായിരുന്നു മോദി ഉ ദ്ധവിനെതിരെ രംഗത്ത് വന്നത്.
ഇന്ത്യ സഖ്യത്തിലെ പങ്കാളിയാ ഡിഎംകെ സനാതനത്തെ ഇല്ലാതാക്കാനും, സനാത ധര്‍മത്തെ മലേറിയയെ ഡെങ്കിപ്പനിയായിട്ടുമാണ് താരമ്യം ചെയ്തത്. കോണ്‍ഗ്രസും വ്യാജ ശിവസേനയും ഇതേ ആളുകളെയാണ് മഹാരാഷ്ട്രയില്‍ പ്രചാരണത്തിനായി വിളിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. അതേസമയം ഉദ്ധവ് വധാവന്‍ മേഖലയും സന്ദര്‍ശിച്ചു.
ഇവിടെയുള്ള ഗ്രാമവാസികളുമായും മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവദിച്ചു. ഈ പദ്ധതി ഒരിക്കലും നടപ്പാക്കില്ലെന്നും ഉദ്ധവ് ഇവര്‍ക്ക് ഉറപ്പ് നല്‍കി. ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെ ഈ പദ്ധതിക്ക് എതിരായിരുന്നുവെന്നും ഉദ്ധവ് ചൂണ്ടിക്കാണിച്ചു. ജനഹ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ വധാവന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെങ്കില്‍, ജനങ്ങളുടെ ബുള്‍ഡോസര്‍ ഈ സര്‍ക്കാരിന് മുകളിലൂടെ ഞങ്ങള്‍ കയറ്റി ഇറക്കും.
ഭാരതി കാംഡി വിജയിച്ചാല്‍ ഈ പദ്ധതിയെ അവര്‍ ലോക്‌സഭയില്‍ എതിര്‍ക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി. നേരത്തെ ഈ പദ്ധതി പാരിസ്ഥിതിക അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ ട്രസ്റ്റും, മഹാരാഷ്ട്ര മാരിടൈം ബോര്‍ഡും ചേര്‍ന്നാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.












Click it and Unblock the Notifications