കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പട്ടിണി പാവങ്ങളുടെ ഇന്ത്യയില്ല... അഞ്ച് കോടി പേരുടെ പട്ടിണി മാറ്റിയെന്ന് മോദി

Google Oneindia Malayalam News

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണങ്ങള്‍ വലിയ രസമുള്ള കാര്യങ്ങളാണ്. വലിയ വാഗ്ദാനങ്ങളും അവകാശവാദവും അദ്ദേഹം നടത്താറുണ്ട്. എതിരാളികള്‍ അതിനെ തള്ളല്ലെന്നൊക്കെ പറയാറുണ്ട്. ഇപ്പോള്‍ മോദി പറഞ്ഞിരിക്കുന്നത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി ഇന്ത്യക്കാരുടെ പട്ടിണി മാറ്റിയെന്നാണ്. ഇത് തന്റെ കണക്കല്ലെന്നും അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നതെന്നും പ്രധാനമന്ത്രി പറയുന്നു. തന്റെ സര്‍ക്കാര്‍ പാവങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന കാര്യങ്ങള്‍ കൃത്യമായി അവരുടെ കൈയ്യിലെത്തുന്നത് കൊണ്ടാണ് ദാരിദ്ര്യം ഇല്ലാതായതെന്ന് മോദി പറഞ്ഞു.

1

അതേസമയം അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ കാര്യത്തില്‍ രാഷ്ട്രീയം കളിച്ചിട്ട് മുതലക്കണ്ണീരൊഴുക്കുകയാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല. തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കര്‍ഷകരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഗ്രാമീണ പ്രദേശങ്ങളിലെ ജലവിതരണ സംവിധാനമൊക്കെ കൃത്യമായ രീതിയിലേക്ക് കൊണ്ടുവന്നത് തന്റെ സര്‍ക്കാരിന്റെ മികവാണ്. മുമ്പുണ്ടായിരുന്നവര്‍ നിങ്ങളെ പറ്റിക്കുകയായിരുന്നു. എന്തുകൊണ്ട് അവര്‍ അന്ന് ഇക്കാര്യങ്ങളൊന്നും കൃത്യമായി ചെയ്തില്ലെന്ന് ജനങ്ങള്‍ ചോദിക്കണം.

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള എല്ലാ കാര്യങ്ങളും തന്റെ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്ക് മരുന്ന്, കര്‍ഷകര്‍ ജലവിതരണം, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, യുവാക്കള്‍ക്ക് ജോലി എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദളിതുകളും പിന്നോക്ക വിഭാഗക്കാരും ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ തന്റെ സര്‍ക്കാര്‍ അവസരം നല്‍കുന്നുണ്ട്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബീഹാറിലും വികസനം പെട്ടെന്നാണ് ഉണ്ടാവുന്നത്. യുപിയില്‍ യോഗിയുടെ ഭരണത്തിന് കീഴില്‍ വികസനം അതിവേഗമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ബിജെപി; മുഖ്യമന്ത്രിപദം വാഗ്ദാനം, ആന്ധ്രയില്‍ കോണ്‍ഗ്രസിന് പാളുംഉമ്മന്‍ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ബിജെപി; മുഖ്യമന്ത്രിപദം വാഗ്ദാനം, ആന്ധ്രയില്‍ കോണ്‍ഗ്രസിന് പാളും

പട്ടം പൊട്ടിക്കുമെന്ന് എനിക്ക് മെസേജ് വന്നു... മൈ സ്റ്റോറി ഇറങ്ങും മുമ്പേ പ്രചാരണമെന്ന് റോഷ്‌നിപട്ടം പൊട്ടിക്കുമെന്ന് എനിക്ക് മെസേജ് വന്നു... മൈ സ്റ്റോറി ഇറങ്ങും മുമ്പേ പ്രചാരണമെന്ന് റോഷ്‌നി

English summary
PM Modi claims 5 cr Indians came out of poverty in last 2 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X