മോദിക്ക് ചരിത്രം മനസിലാകുന്നില്ല, യാഥാര്‍ത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുകയാണ്: രാഹുൽ ഗാന്ധി
പനാജി : ഇനി ദിവസങ്ങള്‍ മാത്രമാണ് ഗോവിയിലെ നിയമസഭ തിരഞ്ഞെടുപ്പിന്. ശക്തമായ പ്രചാരണ പരിപാടികളാണ് ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പൊതുയോഗത്തിനായി ഗോവയില്‍ എത്തിയിരുന്നു.
ബി ജെ പിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഗോവയെ ഗോള്‍ഡന്‍ ഗോവയാക്കുമെന്നാണ് പ്രധാനമന്ത്രി പൊതുയോഗത്തില്‍ പങ്കെടുത്ത് പറഞ്ഞത് . എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി .

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളുടെ ശ്രദ്ധ പരിസ്ഥിതി, തൊഴില്‍ തുടങ്ങിയ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആഗ്രഹിച്ചിരുന്നെങ്കില്‍, 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 'മണിക്കൂറുകള്‍ക്കുള്ളില്‍' ഗോവയെ മോചിപ്പിക്കാമായിരുന്നു എന്ന മോദിയുടെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം അക്കാലത്തെ സാഹചര്യവും എന്താണ് സംഭവിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ച മപുസയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 15 വര്‍ഷമെടുത്തുവെന്ന് മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് അക്കാലത്തെ ചരിത്രം മനസ്സിലാകുന്നില്ല, രണ്ടാം ലോക മഹായുദ്ധാനന്തരം എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി, തൊഴില്‍ തുടങ്ങിയ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാനാണ് അദ്ദേഹം ഗോവയിലേക്ക് വരുന്നത്. അതേസമയം, കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചില്ല. ഗോവയിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള ഒരു സംഭാഷണത്തിലും താന്‍ ഏര്‍പ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോവയിലെ ജനങ്ങള്‍ക്ക് എന്താണോ വേണ്ടത് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി ഗോവയില്‍ എത്തിയത്. ഗോവയില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഉടനടി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് ഇന്ന് നിങ്ങളുടെ അടുത്ത് വന്ന് ഞാന്‍ നിങ്ങള്‍ക്ക് ജോലി തന്നു, ഞാന്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു, നിങ്ങളുടെ കഴിഞ്ഞ സര്‍ക്കാര്‍ മോഷ്ടിച്ചു എന്ന് പറയാന്‍ കഴിയില്ല. അത് പറയാന്‍ കഴിയാത്തത് കൊണ്ടാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. നിങ്ങളുടെ പ്രസ്‌നങ്ങളില്‍ നിന്ന് അകലാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരുന്നു. മോദി ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും ഗോവയെ സ്വതന്ത്രമാക്കാന്‍ ശരിയായ സമയത്ത് തന്നെ നെഹ്‌റു ഇടപെട്ടിരുന്നുവെന്നും ചിദംബരം പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ലോക ചരിത്രം മോദിക്കും അമിത് ഷായ്ക്കും അറിയില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ, പ്രത്യേകിച്ച് 1947 - 1960 കാലഘട്ടത്തിന്റെ ചരിത്രവും അവര്‍ക്കറിയില്ല. നെഹ്രു ശരിയായ സമയത്താണ് ഗോവയെ മോചിപ്പിക്കാന്‍ ഇടപെട്ടത്. അതുകൊണ്ടാണ് സൈനിക നടപടിക്കെതിരെ ഒരു ശബ്ദം പോലും ഉയരാതിരുന്നതെന്നും ചിദംബരം പറഞ്ഞു.












Click it and Unblock the Notifications