കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ശ്രദ്ധ വികസനത്തില്‍, ചിലര്‍ വെറുതെ സംസാരിക്കുന്നു, രാഹുലിനെ ട്രോളി സിന്ധ്യ!!

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വികസനത്തിലാണ് ശ്രദ്ധ. വികസന കേന്ദ്രീകൃതമായ ഒരു കാഴ്ച്ചപ്പാട് അദ്ദേഹത്തിനുണ്ട്. എന്നാല്‍ ചില നേതാക്കള്‍ വെറുതെ വിമര്‍ശിക്കാന്‍ മാത്രമാണ് സമയം കണ്ടെത്തുന്നതെന്നും സിന്ധ്യ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ മോദിക്കെതിരെയുള്ള ആക്രമണങ്ങളെയാണ് സിന്ധ്യ പരോക്ഷമായി പരിഹസിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് കേസുകള്‍, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ എന്നിവ മോദി ഉണ്ടാക്കിയ ദുരന്തങ്ങളാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധ്യയുടെ പരിഹാസം.

1

വികസനവും സുരക്ഷിതവുമായ മാര്‍ഗങ്ങളെ കുറിച്ചാണ് മോദി ചിന്തിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് വെറുതെ എന്തെങ്കിലുമൊക്കെ പറയാനാണ് താല്‍പര്യം. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്കള്‍ക്കറിയാം, അവര്‍ നില്‍ക്കുന്നത് പോസിറ്റീവായ ചിന്താഗതിയുടെ കൂടെയാണെന്ന്. ഭാവിയില്‍ അവര്‍ അങ്ങനെ തന്നെ തുടരുമെന്നും സിന്ധ്യ വ്യക്തമാക്കി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനായിരുന്നു സിന്ധ്യയുടെ പ്രതികരണം. സമ്പൂര്‍ണ പരാജയമെന്നായിരുന്നു രാഹുല്‍ നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്.

Recommended Video

cmsvideo
Varian Kunnath Kunjahammed Haji On The List Of Martyrs OF The Freedom Struggle

കോവിഡ് പോലൊരു മഹാമാരിയുടെ കാലത്ത്, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങളാണ് ചെയ്തത്. രോഗികള്‍ക്ക് കിടക്കകള്‍, പ്ലാസ്മ, റെംഡിസിവിര്‍ മരുന്നുകള്‍ എന്നിവ ആശുപത്രികളില്‍ എത്തിയെന്നും സിന്ധ്യ അവകാശപ്പെട്ടു. അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഗ്വാളിയോര്‍-ചമ്പല്‍ മേഖല അവഗണിക്കപ്പെട്ടു. ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ലെന്നും സിന്ധ്യ ആരോപിച്ചു. 15 മാസത്തെ ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥോ കോണ്‍ഗ്രസിലെ മറ്റേതെങ്കിലും പ്രമുഖ നേതാക്കളോ ഈ മേഖല സന്ദര്‍ശിക്കാന്‍ പോലും വന്നിരുന്നില്ലെന്ന് സിന്ധ്യ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഗ്വാളിയോര്‍ മേഖലയില്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ കോണ്‍ഗ്രസിന്റെ 15 മാസത്തെ ഭരണത്തേക്കാള്‍ കൂടുതലാണെന്നും സിന്ധ്യ പറഞ്ഞു. ചമ്പല്‍ എക്‌സ്പ്രസ് വേയെ ചൂണ്ടിക്കാണിച്ചായിരുന്നു സിന്ധ്യയുടെ മറുപടി. മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയുടെ പേരിലാണ് എക്‌സ്പ്രസ് വേ ഒരുങ്ങുന്നത്. ബിജെപി സര്‍ക്കാരിന് കീഴില്‍ ഗ്വാളിയോര്‍ മേഖല വികസനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണെന്ന് സിന്ധ്യ പറഞ്ഞു. അതേസമയം വാജ്‌പേയ് ഉന്നതനായ രാഷ്ട്രീയ നേതാവായിരുന്നുവെന്നും സിന്ധ്യ പറഞ്ഞു.

English summary
pm modi focusing on development, others making comments says jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X