കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിഷ്‌കരണാഹ്വാനങ്ങള്‍ തള്ളി പ്രധാനമന്ത്രി, അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മോദി

Google Oneindia Malayalam News

ദില്ലി: സിനിമകള്‍ക്കെതിരായ ബഹിഷ്‌കരണാഹ്വാനങ്ങള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി യോഗത്തില്‍ മോദിയുടെ നിര്‍ദേശം. ബിജെപി നേതാക്കള്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നതെന്ന് മോദി പറഞ്ഞു.

പാര്‍ട്ടിയുടെ കഠിനാധ്വാനം ആരും കാണുന്നില്ലെന്നും പ്രധാനമന്ത്രി. ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മോദി നിര്‍ദേശിച്ചു. ജനുവരി 16നും 17നുമായി നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ചിലര്‍ സിനിമകളെ വിമര്‍ശിക്കുന്നതിലാണ് ചിലര്‍ സമയം കണ്ടെത്തുന്നത്. അത് മാധ്യമങ്ങളിലും ടിവികളിലും നിറഞ്ഞു നില്‍ക്കുകയാണെന്നും മോദി പറഞ്ഞു.

1

ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തി മുന്നോട്ട് പോകരുത്. അത് പാര്‍ട്ടിയുടെ നല്ല കാര്യങ്ങളില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലാണെന്നും മോദി പറഞ്ഞു. ഷാരൂഖ് ഖാന് നായകനായ പത്താന്‍ എന്ന ബോളിവുഡ് ചിത്രത്തിനെതിരെ വലിയ വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

ദീപിക പദുക്കോണ് ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയുടെ പേരിലായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ചിത്രം വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിജെപി നേതാക്കള്‍ ഒന്നാകെ നേരത്തെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

രാം കദവും നേരത്തെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ സിനിമ നിര്‍മിച്ചതെന്നായിരുന്നു രാം കദം ആരോപിച്ചത്.

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

മഹാരാഷ്ട്രയിലുള്ളത് ഹിന്ദുത്വം സംരക്ഷിക്കുന്ന ബിജെപി സര്‍ക്കാരാണ്. ഹിന്ദുത്വ വികാരത്തെ അപമാനിക്കുന്ന സിനിമകളോ സീരിയലുകളോ മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്നും രാം കദം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം മറ്റ് നിര്‍ദേങ്ങളും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിയിലെ നേതാക്കള്‍ മുസ്ലീങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും മോദി നിര്‍ദേശിച്ചിട്ടുണ്ട്. അവരിലേക്ക് കൂടി ബിജെപിയുടെ പദ്ധതികള്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിന് ബിജെപിക്കൊപ്പം നില്‍ക്കണമെന്നുണ്ട്. നമ്മുടെ നേതാക്കള്‍ അവരെ ഒപ്പം കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും മോദി പറഞ്ഞു.

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

ബിജെപിയില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരെ ഒപ്പം ചേര്‍ക്കാനുള്ള സ്‌നേഹ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ബിജെപിയുടെ മുന്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പസ്മന്ദ-ബോറ മുസ്ലീങ്ങളോട് നമുക്ക് കടമ നിറവേറ്റാനുണ്ട്.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

അവര്‍ സ്വന്തം സമുദായത്തില്‍ തന്നെ പിന്നോക്ക വിഭാഗമാണ്. അവര്‍ നമുക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണം. വിദ്യാഭ്യാസമുള്ള മുസ്ലീങ്ങളിലേക്ക് ബിജെപിയുടെ വികസന പദ്ധതികള്‍ എത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നിരവധി വ്യാപാരികള്‍ മുസ്ലീങ്ങളിലുണ്ട്. അവര്‍ക്ക് ബിജെപിയുമായി ചേരാന്‍ താല്‍പര്യമുണ്ട്. അവരെസ്വാഗതം ചെയ്യാന്‍ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു.

English summary
pm modi gave diktat to bjp leaders, avoid unnecessary comments on films
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X