കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിനെയും ജെഎംഎമ്മിനെയും കടന്നാക്രമിച്ച് മോദി: അധികാര ദാഹമെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ!!

Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡിലെ കോൺഗ്രസ്- ജാർഖണ്ഡ് മുക്തി മോർച്ച ഭരണത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു പാർട്ടികൾക്കും അധികാരത്തിന് വേണ്ടിയുള്ള ദാഹമാണ്. ജനങ്ങളെ അവഗണിച്ച് സംസ്ഥാനത്തെ സ്രോതസ്സുകൾ ചൂഷണം ചെയ്യുകയാണെന്നുമാണ് മോദി ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് സേവിക്കുന്നവും മോഷ്ടിക്കുന്നവരും തമ്മിലുള്ള മത്സരമാണ്. കോൺഗ്രസിന് പ്രശ്നങ്ങളുണ്ട് അതിന് ഞങ്ങൾക്ക് പരിഹാരവുമുണ്ട്. അവർക്ക് ആരോപണങ്ങളുണ്ട്, ഞങ്ങൾക്ക് ചെയ്ത കാര്യങ്ങൾക്ക് തെളിവുകളുണ്ട്. അവർക്കുള്ളത് പൊള്ളയായ വാഗ്ധാനങ്ങളാണ്. ഞങ്ങൾക്ക് വികസനത്തിന് തെളിവുകളുണ്ടെന്നും ജാർഖണ്ഡിലെ ദൽത്തോഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രസ്താവന.

 അജിത് പവാറിന് പിറകില്‍ താനല്ല.... എല്ലാം സ്വന്തം തീരുമാനം, തുറന്ന് പറഞ്ഞ് ശരത് പവാര്‍!! അജിത് പവാറിന് പിറകില്‍ താനല്ല.... എല്ലാം സ്വന്തം തീരുമാനം, തുറന്ന് പറഞ്ഞ് ശരത് പവാര്‍!!

ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതും അയോധ്യ തർക്ക കേസും ഉയർത്തിക്കാണിച്ച മോദി മുൻപ് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകളെയും വിമർശിച്ചിരുന്നു. മുൻപ് ജാർഖണ്ഡിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകളെയും മോദി കുറ്റപ്പെടുത്തുന്നു.

narendra-modi41-

കോൺഗ്രസ് രാം ജന്മഭൂമിയിൽ എന്താണ് ചെയ്തത്? എന്ത് രാഷ്ട്രീയ കളിയാണ് അവർ കളിച്ചത്. എങ്ങനെയാണ് അവർ സമൂഹത്തെ വിഭജിച്ചത്. രാം ജന്മഭൂമി വിഷയം അവർ വോട്ട് ബാങ്കിനായി ഉപയോഗിക്കുകയാണ്. ഇത് ഇക്കാര്യം തീരൂമാനിക്കാൻ അനുവദിച്ചില്ലെന്നും മോദി പറയുന്നു. മോദി ജാർഖണ്ഡിലെ ഗുംലയിലെ ഒരു റാലിയിലും മോദി പങ്കെടുത്തിരുന്നു. ബിജെപിയിതര പാർട്ടികൾ അധികാരത്തിലെത്തുന്നതാണ് സംസ്ഥാനത്തെ നക്സൽ പ്രതിസന്ധിയ്ക്ക് കാരണമെന്നും മോദി കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തെ സർക്കാരുകളെ മറിച്ചിടുകയാണ് വേണ്ടത് മറിച്ച് ജനങ്ങളെ സേവിക്കുകയല്ല. പിന്നെങ്ങനെയാണ് ഇവിടെ മികച്ച റോഡുകളും വ്യവസായവും വൈദ്യുതിയും ഉണ്ടാവുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തുണ്ടായിരുന്ന അഴിമതി ഇല്ലാതാക്കാനാണ് ബിജെപി രാവും പകലും ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയ രഘുഭർദാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും മോദി അഭിനന്ദിച്ചു. 2000 ൽ ജാർഖണ്ഡ് ഭരിച്ചെങ്കിലും ആദ്യമായാണ് ബിജെപിക്ക് അധികാരം ലഭിക്കുന്നത് സംസ്ഥാനത്തെ ജനങ്ങൾക്ക് കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി മികച്ച ഭരണം കാഴ്ചവെച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ച് വർഷവും അധികാരത്തിൽ തുടരുന്നതെന്നും മോദി ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാർഖണ്ഡ് തിരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20 വരെയുള്ള തിയ്യതികളിലാണ് നടക്കുന്നത്. നവംബർ 30ന് ആദ്യ ഘട്ടം ആരംഭിക്കും. ഡിസംബർ 20നാണ് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് അന്ത്യമാകുക. തുടർന്ന് 81 നിയമസഭാ സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഡിസംബർ 23 ന് നടക്കും.

English summary
PM Modi in Jharkhand: Previous Congress-JMM regimes driven by ‘lust for power’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X