കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുതിയ ഫ്‌ളാറ്റുകള്‍, ഉദ്ഘാടനം ചെയ്ത് മോദി, എല്ലാം ഇക്കോ ഫ്രണ്ട്‌ലി!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള പുതിയ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദ ഉദ്ഘാടനം ചെയ്തു. 76 ബഹുനില കെട്ടിടങ്ങളാണ് ഒരുങ്ങിയത്. 27 മാസങ്ങള്‍ കൊണ്ടാണ് ഇവ പണി പൂര്‍ത്തിയാക്കിയത്. 188 കോടിയുടെ പദ്ധതിയാണിത്. 80 വര്‍ഷം പഴക്കമുള്ള 80 ബംഗ്ലാവുകള്‍ പൊളിച്ചുമാറ്റിയാണ് 76 പുതിയ ഫ്‌ളാറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ പേരുകളുള്ള ടവറിനുള്ളിലാണ് ഈ ഫ്‌ളാറ്റുകള്‍ ഉള്ളത്. ദില്ലിയിലെ ഡോ ബിഡി മാര്‍ഗിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.

1

താന്‍ അധികാരത്തില്‍ വന്ന ശേഷം ലോക്‌സഭയ്ക്ക് നിര്‍ണായക പങ്ക് പല കാര്യങ്ങളിലും വഹിക്കാനായി. പല ബില്ലുകളും പാസിക്കാനായി. ആറ് വര്‍ഷം രാജ്യത്തിന്റെ വികസനത്തിലെ നിര്‍ണായക കാലളയവായിരുന്നുവെന്നും മോദി പറഞ്ഞു. 16 മുതല്‍ 18 വയസ്സ് വരെയുള്ള പ്രായം യുവാക്കള്‍ക്ക് വളരെ പ്രധാനം. 2014 മുതല്‍ 2029 വരെയുള്ള ലോക്‌സഭയുടെ കാലാവധി യുവ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരുപാട് കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി നാം നേടേണ്ടതുണ്ട്. ആത്മനിര്‍ഭര്‍ ക്യാമ്പയിനോ സാമ്പത്തിക നേട്ടങ്ങളോ ഒക്കെ ഇതില്‍ വരുന്നതാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് മോദി പറഞ്ഞു.

അതേസമയം ഫ്‌ളാറ്റുകളുടെ നിര്‍മാണം നിശ്ചിത തുകയില്‍ നിന്ന് 14 ശതമാനം ലാഭിച്ചാണ്. കോവിഡിനിടയിലും നിര്‍മാണം മുടങ്ങുകയും ചെയ്തിട്ടില്ല. കല്‍ക്കരിയില്‍ നിന്നുള്ള ഫ്‌ളൈ ആഷും കെട്ടിടം പൊളിച്ചുമാറ്റിയതില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളും ഉപയോഗിച്ചാണ് ഫ്‌ളാറ്റിനുള്ള ഇഷ്ടികകള്‍ ഉണ്ടാക്കിയത്. ഇക്കോ ഫ്രണ്ട്‌ലി ഫ്‌ളാറ്റുകളാണ് എല്ലാം. ഡബിള്‍ ഗ്ലെയ്‌സിംഗ് ജനാലകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീടുകളിലെ താപം കുറയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന ജനാലകളാണ് ഇത്.

പരിസ്ഥിതി സൗഹാര്‍ദമായ എല്‍ഇഡി ലൈറ്റുകള്‍, ലെറ്റ് കണ്‍ട്രോള്‍ സെന്‍സറുകള്‍, കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന എസി എന്നിവയാണ് ഫ്‌ളാറ്റിലുള്ളത്. ഇതിനായി വിആര്‍വി സിസ്റ്റം എസിയിലുണ്ടാവും. ജലം, മഴവെള്ളം എന്നിവ ശേഖരിക്കാന്‍ പ്രത്യേക സംവിധാനവും ഇവിടെയുണ്ട്. സോളാര്‍ പ്ലാന്റുകളും ഫ്‌ളാറ്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

English summary
pm modi inaugrates new flats for parliament members in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X