Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിനെ കിട്ടുന്ന അവസരത്തിലെല്ലാം അപമാനിക്കും, എങ്ങനെയാണ് രാജ്യം ഭരിക്കുക, മോദിയോട് മമത

കൊല്‍ക്കത്ത: ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമത്തെ വിമര്‍ശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമത ബാനര്‍ജി. മോദി അവസരം കിട്ടുമ്പോഴെല്ലാം ബംഗാളിനെ അപമാനിക്കുന്നയാളാണ്. വിഭജനത്തിന്റെ രാഷ്ട്രീയത്തിന് മുന്നില്‍ ഒരിക്കലും മുട്ടുമടക്കിയ ചരിത്രം ബംഗാളിനില്ലെന്ന് മോദി മമത ഓര്‍മിപ്പിച്ചു.

അതേസമയം ബംഗാളില്‍ നിന്ന് 35 സീറ്റുകള്‍ നേടണമെന്ന അമിത് ഷായുടെ ടാര്‍ഗറ്റിനായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തന്നെ സംസ്ഥാനത്ത് പര്യടനത്തിനായി എത്തിയ സമയത്താണ് മമത വിമര്‍ശനം കടുപ്പിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചോര കൊണ്ടാണ് കളിച്ചതെന്നും മോദി ആരോപിച്ചു.എല്ലാ വെല്ലുവിളികളെയും തരണംചെയ്ത് ബംഗാള്‍ ബിജെപിക്കൊപ്പം നിന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതോടെ അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല.

mamata-banerjee

അവരുടെ ജീവന് പോലും ഭീഷണിയുയര്‍ത്തുന്ന തരത്തിലായിരുന്നു ആക്രമണങ്ങള്‍ ഉണ്ടായതെന്നും മോദി പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ മമത രംഗത്തെത്തിയത്. ബംഗാളിനെ പ്രധാനമന്ത്രി അപമാനിച്ചു, അടിച്ചമര്‍ത്തി, മുരടിപ്പിച്ചു, അതിലേറെ വേദനിപ്പിച്ചു എന്നായിരുന്നു മമത ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തില്‍ മോദി പരാമര്‍ശങ്ങള്‍ നടത്തിയതെന്നും മമത പറഞ്ഞു.

മോദി വെറുതെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നടക്കുകയാണ്. അവരുമായി ഇടപാടുകള്‍ നടത്തുന്നു, സമ്മാനങ്ങള്‍ നല്‍കുന്നു, ആ രാജ്യങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും വാങ്ങി മടങ്ങുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ സ്വന്തം പര്യടനങ്ങളെ കുറിച്ച് പറയാന്‍ പോലും മോദി തയ്യാറാവുന്നില്ല. ജനങ്ങള്‍ക്ക് മാനവികതയുടെ സന്ദേശമാണ് പ്രധാനമന്ത്രി നല്‍കേണ്ടത്. എന്നാല്‍ പ്രധാനമന്ത്രി ബംഗാളിനെ അപമാനിക്കാനാണ്, ചെറിയൊരു ചടങ്ങില്‍ പോലും ശ്രമിച്ചത്.

പ്രധാനമന്ത്രി പദത്തിനെയാണ് ഞാന്‍ ബഹുമാനിക്കുന്നതും, നന്ദി പറയുന്നതും. അല്ലാതെ വ്യക്തിക്കല്ല. ബംഗാളിനെ അനുസ്മരിക്കുന്നതിന് പകരം, അദ്ദേഹം സംസ്ഥാനത്തെ ആകെ അപമാനിച്ചിരിക്കുകയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കിട്ടേണ്ട പണം പോലും കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും മമത പറഞ്ഞു.തൊഴിലുറപ്പ് പദ്ധതിയില്‍ തുടര്‍ച്ചയായ അഞ്ച് തവണ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു ബംഗാള്‍. അത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് നല്‍കിയത്. എന്നിട്ടും അതിന് വേണ്ട പണമൊന്നും കേന്ദ്രം നല്‍കിയില്ല.

കഴിഞ്ഞ നൂറ് ദിവസമായി ബംഗാള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂരിനെ പോലെ ചെറിയൊരു സംസ്ഥാനത്തെ ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ല. എന്നിട്ടാണ് അദ്ദേഹം രാജ്യത്തെ ഭരിക്കുന്നത്. ബംഗാളിനെ ഓരോ അവസരത്തിലും മോശക്കാരാക്കിയാല്‍ എങ്ങനെയാണ് അദ്ദേഹത്തിന് ഈ രാജ്യം നല്ല രീതിയില്‍ ഭരിക്കാനാവുക. വിഭജന രാഷ്ട്രീയത്തിനും, കലാപത്തിനും ബംഗാള്‍ മുട്ടുമടക്കിയിട്ടില്ല. ജനങ്ങളാണ് ഇവിടെ അവസാന വാക്കെന്നും മമത പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+