രാഹുൽ ഗാന്ധി വയനാട്ടിലെങ്കിൽ മോദിയും വരുന്നു, വാരണാസിക്ക് പുറമേ ദക്ഷിണേന്ത്യയിലും മാസ് എൻട്രി!
ബെംഗളൂരു: നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുളള നേര്‍ക്ക് നേര്‍ ശക്തിപരീക്ഷണമാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ജയമല്ലാതെ മറ്റൊന്നും ഇരുവര്‍ക്കും മുന്നിലില്ല. രാജ്യമെങ്ങും വിജയകരമായ സഖ്യങ്ങളുണ്ടാക്കി ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ അത്ര പന്തിയല്ല.
സ്വന്തം സീറ്റിന്റെ കാര്യത്തില്‍ പോലും രാഹുല്‍ ഗാന്ധിക്ക് വലിയ ഉറപ്പില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അമേഠിയില്‍ മാത്രമല്ല ഇത്തവണ വയനാട്ടിലും കൂടി രാഹുല്‍ മത്സരിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ രാഹുല്‍ മാത്രമല്ല നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയിലേക്ക് മാസ് എന്‍ട്രി നടത്താന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.


രാഹുൽ വയനാട്ടിലേക്ക്
കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്ക് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നതിന് പിറകില്‍ പല കാരണങ്ങളുണ്ട്. സിറ്റിംഗ് മണ്ഡലമായ അമേത്തിയില്‍ സ്മൃതി ഇറാനി ഇത്തവണ കടുത്ത മത്സരം കാഴ്ച വെയ്ക്കും എന്നതാണ് അതിലൊന്ന്. മറ്റൊന്ന് വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയില്‍ ഒരു തരംഗമുണ്ടാക്കാന്‍ സാധിക്കും എന്നതാണ്.

മോദിയോട് വെല്ലുവിളി
രാഹുല്‍ കേരളത്തില്‍ മത്സരിക്കും എന്ന് വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കെതിരെ വെല്ലുവിളിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഉത്തരേന്ത്യ വിട്ട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നതാണ് വെല്ലുവിളി. കോണ്‍ഗ്രസിന്റെതിരുവനന്തപുരം സ്ഥാനാര്‍ത്ഥി ശശി തരൂരടക്കം മോദിയെ വെല്ലുവിളിച്ച് രംഗത്തുണ്ട്.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറുണ്ടോ
നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറുണ്ടോ എന്നാണ് ശശി തരൂരിന്റെ വെല്ലുവിളി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ പത്തനംതിട്ടയില്‍ മോദി വന്ന് മത്സരിക്കട്ടെ എന്ന് സോഷ്യല്‍ മീഡിയയും വെല്ലുവിളിച്ചിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു.

രണ്ടാം മണ്ഡലം ദക്ഷിണേന്ത്യയില്‍
ഇതോടെ നരേന്ദ്ര മോദി കേരളത്തില്‍ വന്ന് മത്സരിക്കില്ല എന്ന കാര്യം ഉറപ്പായി. എന്നാല്‍ ദക്ഷിണേന്ത്യയെ അങ്ങനെ വിടാന്‍ ബിജെപി ഉദ്ദേശിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ രണ്ടാം മണ്ഡലം ദക്ഷിണേന്ത്യയില്‍ നിന്നായേക്കും എന്നാണ് ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബെംഗളൂരു സൗത്തില്‍
ബെംഗളൂരു സൗത്തില്‍ മോദി മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മോദി മത്സരിക്കുന്ന ഒരു മണ്ഡലമാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.. അത് ഉത്തര്‍ പ്രദേശിലെ വരാണസിയാണ്. 2014ല്‍ വഡോദരയിലും മോദി മത്സരിച്ചിരുന്നു. രണ്ടിടത്തും ജയിക്കുകയും ചെയ്തു.

ഇതുവരെ വാരണാസി മാത്രം
വഡോദര മോദി ഉപേക്ഷിക്കുകയും ചെയ്തു. ഇത്തവണ ഇതുവരെ വാരണാസിയില്‍ മാത്രമേ മോദി മത്സരിക്കുന്നതായി ബിജെപി വ്യക്തമാക്കിയിട്ടുളളൂ. രണ്ടാം മണ്ഡലമായി ഗുജറാത്തിലെ ഏതെങ്കിലും സുരക്ഷിത സീറ്റോ ഒഡിഷയിലെ പുരിയോ തിരഞ്ഞെടുത്തേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ദക്ഷിണേന്ത്യയില്‍ തംരഗം
എന്നാല്‍ നരേന്ദ്ര മോദിയോടും സംഘപരിവാര്‍ രാഷ്ട്രീയത്തോടും മുഖം തിരിഞ്ഞ് നില്‍ക്കുന്ന ദക്ഷിണേന്ത്യയില്‍ തംരഗമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടകം ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് സൂചന. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാറിന്റെ മണ്ഡലമാണ് ബെംഗളൂരു സൗത്ത്.

ബിജെപിയുടെ കുത്തക സീറ്റ്
1996 മുതല്‍ അനന്ത് കുമാര്‍ തുടര്‍ച്ചയായ ആറ് തവണ ജയിച്ച് വന്ന മണ്ഡലമാണ് ബെംഗളൂരു സൗത്ത്. ഈ സീറ്റില്‍ അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനിയെ ബിജെപി മത്സരിപ്പിച്ചേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോദി ഈ സീറ്റ് തിരഞ്ഞെടുക്കുകയാണ് എങ്കില്‍ കളി ആകെ മാറും.

കർണാടകയിൽ പ്രതീക്ഷ
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് പ്രതീക്ഷയുളള ഏക സംസ്ഥാനം കര്‍ണാകടകയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ബിജെപി മുന്നിലെത്തിയിരുന്നു. കോണ്‍ഗ്രസ് 9ഉം ജെഡിഎസ് രണ്ടും സീറ്റുകളാണ് നേടിയത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടണം എന്ന ലക്ഷ്യം ബിജെപിക്കുണ്ട്.

കണക്ക് കൂട്ടലുകൾ
നരേന്ദ്ര മോദി കര്‍ണാകടത്തില്‍ മത്സരിക്കാന്‍ എത്തിയാല്‍ അതിന്റെ അലയൊലികള്‍ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. തിരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ ദക്ഷിണേന്ത്യയ്ക്ക് വേണ്ടി വളരെ അധികം സമയയം മോദി മാറ്റി വെച്ചിരുന്നു. അതിനിടെ യെദ്യൂരപ്പയുടെ ഡയറി പുറത്ത് വന്നത് തിരിച്ചടിക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്.
ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ, മാറ്റി വിളിക്കാൻ ഉദ്ദേശിക്കുന്നില്ല, പ്രതികരിച്ച് പ്രയാർ