Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും സന്തോഷകരമായ നിമിഷത്തിന് ശേഷം ആദ്യം വിളിക്കുന്ന ആ ആൾ ആരാണ്? തുറന്നുപറഞ്ഞ് മോദി..

ഡൽ​ഹി: തന്റെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ താൻ ആദ്യം വിളിക്കുന്നത് തന്റെ അമ്മയെ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ സഹ സ്ഥാപകൻ നിഖിൽ കാമത്ത് ഹോസ്റ്റ് ചെയ്യുന്ന " പീപ്പിൾ ബൈ ഡബ്ല്യു ടി എഫ് " ചാനലിന്റെ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലോ സംഭവത്തിനോ ശേഷം ആരെയാണ് ആദ്യം വിളിക്കുക എന്നായിരുന്നു പ്രധാനമന്ത്രിയോട് ചോദിച്ചത്.

' എന്റെ അമ്മ ' എന്നായിരുന്നു മറുപടി. ' നാളെ താങ്കളുടെ ജീവിതത്തിൽ താങ്കളെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒരു സംഭവമുണ്ടെന്ന് കരുതുത, അ താങ്കൾ ആദ്യം ആരെയാണ് വിളിക്കുക? ' നിഖിൽ കാമത്ത് ചോദിച്ചു. ' ഞാൻ ശ്രീന​ഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്താൻ പോയപ്പോൾ, പഞ്ചാബിലെ ഫ​ഗ്വാരയിൽ ‍ഞങ്ങളുടെ വാഹന വ്യൂഹം ആക്രമിക്കപ്പെടുകയും വെടിയുതിർക്കുകയും ചെയ്തു.

pm

5 - 6 പേർ കൊല്ലപ്പെട്ടു. എല്ലാവരും പിരിമുറുക്കത്തിലായിരുന്നു. അക്കലാത്ത് ലാൽ ചൗക്കിൽ ഇന്ത്യൻ പതാര ഉയർത്തുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. പതാര ഉയർത്തിയതിന് ശേഷം ഞങ്ങൾ ജമ്മുവിലേക്ക് വന്നു. അവിടെ നിന്ന് എന്റെ ആദ്യ വിളി എന്റെ അമ്മയെയായിരുന്നു. എനിക്ക് അത് സന്തോഷത്തിന്റെ ഒരു നിമിഷമായിരുന്നു. അമ്മ വിഷമിച്ചിരിക്കുമെന്ന് ഞാൻ കരുതി. ഇന്ന് ആ കോളിന്റെ പ്രാധാന്യം ഇന്ന് ഞാൻ മനസ്സിലാക്കുന്നു, അതിനുശേഷം എനിക്ക് അങ്ങനെ തോന്നിയിട്ടില്ല' അദ്ദേഹം പറഞ്ഞു..

ബാല്യം, രാഷ്ട്രീയം, ആദ്യ കാല ജീവിത പാഠങ്ങൾ, എന്നിവയെക്കുറിച്ച് പറഞ്ഞത്

തന്റെ ആദ്യ പോഡ്കാസ്റ്റ് അവതരണത്തിൽ പ്രധാനമന്ത്രി മോദി ആ​ഗോള സംഘർഷങ്ങൾ, രാഷ്ട്രീയത്തിലെ യുവാക്കളുടെ പങ്കാളിത്തം, മോദിയുടെ തുടർച്ചയായ പ്രധാനമന്ത്രി പദം. കുട്ടിക്കാലം , അമ്മയുമായുള്ള ബന്ധം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. നേരത്തെ തെറ്റുകൾ സംഭവിക്കാം ഞാൻ ദൈമമല്ല, മനുഷ്യനാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇത് തന്റെ ആദ്യത്തെ പോഡ് കാസ്റ്റ് ആണെന്നും ഇത് പ്രേക്ഷകരിലേക്ക് എങ്ങനെ പോകുമെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രെയിലർ പങ്കുവെച്ച മോദി എല്ലാവരും ഇത് ആസ്വദിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+