എല്‍ജെപിയില്‍ നിന്ന് പശുപതി പരസ്, സിന്ധ്യ, സോനോവാള്‍, മോദിയുടെ മന്ത്രിസഭയില്‍ മാറ്റം ഇങ്ങനെ
ദില്ലി: മോദി സര്‍ക്കാരില്‍ വലിയൊരു അഴിച്ചുപണി ഒരുങ്ങുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് വലിയൊരു പൊളിച്ചെഴുത്താണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നിര്‍ണായക റോള്‍ മന്ത്രിസഭയിലുണ്ടാവും. മധ്യപ്രദേശ് തിരിച്ചുപിടിക്കാന്‍ ബിജെപിയെ സഹായിച്ചതിനുള്ള പ്രത്യുപകാരം കൂടിയായിരിക്കും ഇത്. ഹിമന്ത ബിശ്വ ശര്‍മയ്ക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുത്ത സര്‍ബാനന്ദ് സോനോവാളും മന്ത്രിസഭയിലുണ്ടാവും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ചിരാഗ് പാസ്വാനെ ഒതുക്കാനാണ് ബിജെപിയുടെ പ്ലാന്‍. പാസ്വാന്റെ അമ്മാവന് പശുപതി പരസിനെ കേന്ദ്ര മന്ത്രിയാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണ്. പശുപതി പരസ് അന്തരിച്ച എല്‍ജെപി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ ഒഴിവിലാണ് കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുക. എല്‍ജെപിക്കും ഇതോടെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. നേരത്തെ എല്‍ജെപിയെ പിളര്‍ത്തിയത് പശുപതി പരസായിരുന്നു. ജെഡിയു മന്ത്രിസഭയില്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
ബിജെപി വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് 2019ലെ മന്ത്രിസഭാ രൂപീകരണത്തില്‍ നിന്ന് ജെഡിയു വിട്ടുനിന്നിരുന്നു. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് നിതീഷ് കുമാര്‍ പ്രതീക്ഷിക്കുന്നത്. ലല്ലന്‍ സിംഗ്, രാംനാഥ് താക്കൂര്‍, സന്തോഷ് കുശ്വാഹ, എന്നിവരാണ് മന്ത്രിസ്ഥാനത്തിനായി പരിഗണനയിലുള്ളത്. ബീഹാറില്‍ നിന്നുള്ള ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി, മഹാരാഷ്ട്രയില്‍ നിന്ന് നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ് എന്നിവരും മോദി മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയേറെയാണ്. ഒരുമാസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ മന്ത്രിമാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
അതേസമയം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് കൂടുതല്‍ മന്ത്രിമാര്‍ ഇത്തവണയുണ്ടാവുമെന്നാണ് സൂചന. വരുണ്‍ ഗാന്ധി, രാംശങ്കര്‍ കത്തേരിയ, അനില്‍ ജെയിന്, റീത്ത ബഹുഗുണ ജോഷി, സഫര്‍ ഇസ്ലാം എന്നിവരുടെ പേരുകളാണ് യുപിയില്‍ നിന്നുള്ളത്. യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാള് ദളിന്റെ അനുപ്രിയ പട്ടേലും ഇടംപിടിച്ചേക്കും. ഉത്തരാഖണ്ഡില്‍ നിന്ന് അജയ് ഭട്ട്, അനില്‍ ബലൂനി എന്നിവരെയാണ് പരിഗണിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് പ്രതാപ് സിന്‍ഹയെയും പരിഗണിക്കുന്നു.
ബംഗാളിനും ഇത്തവണ പ്രാതിനിധ്യം കൂടും. ജഗന്നാഥ് സര്‍ക്കാര്‍, ശന്തനു താക്കൂര്‍, നിഥീത് പ്രമാണിക് എന്നിവരുടെ പേരുകളാണ് മുന്നിലുള്ളത്. ഹരിയാനയില്‍ നിന്ന് ബ്രിജേന്ദ്ര സിംഗ്, രാജസ്ഥാനില്‍ നിന്ന് രാഹുല്‍ കാസ്വാന്, ഒഡീഷയില്‍ നിന്ന് അശ്വനി വൈഷ്ണവ്, മഹാരാഷ്ട്രയില്‍ നിന്ന് പൂനം മഹാജനോ പ്രിതം മുണ്ടെയോ ദില്ലിയില്‍ നിന്ന് പര്‍വേഷ് വര്‍മയോ മീനാക്ഷി ലേഖിയോ മന്ത്രിസഭയിലുണ്ടാവും. മോദിയും അമിത് ഷായും ജെപി നദ്ദയും ചേര്‍ന്നാണ് യോഗത്തില്‍ പേരുകള്‍ ചര്‍ച്ച ചെയ്തത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഓരോ മന്ത്രിമാരെയും നിയമിക്കുക.
Recommended Video
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
കൊവിഡ് രണ്ടാം തരംഗത്തില്‍ മന്ത്രിമാരും വകുപ്പുകളും എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് മോദി പരിശോധിച്ചിട്ടുണ്ട്. ഇവരില്‍ മികവ് പുലര്‍ത്തിയവര്‍ മാത്രം മന്ത്രിസഭയിലുണ്ടാവും. ബാക്കിയുള്ളവര്‍ പുറത്താവും. പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്, നിതിന്‍ ഗഡ്കരി, ഹര്ഷവര്ധന്, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ഹര്‍ദീപ് സിംഗ് പൂരി എന്നിവരുടെ വകുപ്പുകളില്‍ നിന്ന് അധികമുള്ള വകുപ്പുകള്‍ പുതിയ മന്ത്രിമാര്‍ക്ക് നല്‍കും. 81 മന്ത്രിമാരെ വരെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. നിലവില്‍ ഇത് 53 മാത്രമാണ്. 28 മന്ത്രിമാര്‍ വരെ ഇനിയും ആകാം.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം












Click it and Unblock the Notifications