യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രധാനമന്ത്രി ഇന്ന് അധ്യക്ഷത വഹിക്കും, ആദ്യ ഇന്ത്യന്‍ നേതാവായി മോദി
ദില്ലി: യുഎന്‍ സുരക്ഷാ കൗണ്‍സിലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അധ്യക്ഷ വഹിക്കും. ഇന്ന് വൈകീട്ടാണ് യോഗം നടക്കുക. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്തരമൊരു യോഗത്തിന് അധ്യക്ഷത വഹിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഓണ്‍ലൈനായിട്ടാണ് സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നത്. ഇന്ത്യക്ക് വലിയ അംഗീകാരമാണ് സുരക്ഷാ കൗണ്‍സിലില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തേക്കുള്ള അധ്യക്ഷ പദവി ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ ഏറ്റെടുത്തത്. ഇത് തുടര്‍ച്ചയായി കൈമാറിയ വരുന്നതാണ്.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ
കടല്‍ സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചയാവും. ഇന്ത്യയുടെ പ്രസിഡന്‍ഷ്യല്‍ കാലാവധിയില്‍ മൂന്ന് നിര്‍ണായക യോഗങ്ങളാണ് നടത്തുകയെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. സമുദ്രമേഖലയിലെ സുരക്ഷ, സമാധാനപാലനം, തീവ്രവാദ വിരുദ്ധ നടപടികള്‍ എന്നിവയാണ് ഇന്ത്യ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ ചര്‍ച്ചയാവുക. സമുദ്ര സുരക്ഷയും അന്താരാഷ്ട്ര സഹകരണവും ന്നെ വിഷയത്തിലാണ് ഇന്നത്തെ ചര്‍ച്ച. ഇതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുക.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അടക്കമുള്ള നിരവധി ലോക നേതാക്കള്‍ മോദിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വെബ് സൈറ്റില്‍ ഈ ചര്‍ച്ചകള്‍ തത്സമയം സംപ്രേഷണം ചെയ്യും. സമുദ്ര മേഖലയിലെ കുറ്റകൃത്യങ്ങളും അത് തടയാന്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തലും യോഗം ചര്‍ച്ച ചെയ്യും. യുഎന്നിന്റെ ഉന്നത തല യോഗത്തില്‍ ഇത് ആദ്യമായിട്ടാണ് ഇത്രയും വിശദമായി സമുദ്ര സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
വിന്റേജ് മഞ്ഞയും മുല്ലമൊട്ടും; നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു
2015ല്‍ സമുദ്രാതിര്‍ത്തികളെ ഫലപ്രദമായി ഉപയോഗിക്കുന്ന സാഗര്‍ എന്ന ആശയത്തെ കുറിച്ച് മോദി സംസാരിച്ചിരുന്നു. ഈസ്റ്റ്-ഏഷ്യാ ഉച്ചകോടി 2019ല്‍ നടന്നപ്പോള്‍ ഇത് കൂടുതല്‍ ചര്‍ച്ചയായിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ പത്താമത് അവസരമാണ് ഇത്. നേരത്തെ 1950 ജൂണ്‍, 1967 സെപ്റ്റംബര്‍, 1972 ഡിസംബര്‍, 1977 ഒക്ടോബര്‍, 1985 ഫെബ്രുവരി, 1991 ഒക്ടോബര്‍, 1992 ഡിസംബര്‍, 2011 ഓഗസ്റ്റ്, 2012 നവംബര്‍ എന്നീ വര്‍ഷങ്ങളായിരുന്നു ഇന്ത്യയുടെ ഭരണകാലാവധി.












Click it and Unblock the Notifications