കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നരേന്ദ്ര മോദി ദക്ഷിണ കൊറിയയില്‍; സമാധാന പുരസ്കാരം ഏറ്റുവാങ്ങും

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ദക്ഷിണ കൊറിയയില്‍ | Oneindia Malayalam

സോള്‍: രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണകൊറിയില്‍ എത്തി. സിയോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദിയുടെ രണ്ടാം ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം. സോളിലെ പുരസ്കാര ഏറ്റുവാങ്ങള്‍ ചടങ്ങിന് ശേഷം അദ്ദേഹം ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച്ച നടത്തും.

modi

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ മേഖലകളില്‍ സഹകണം ഉറപ്പാക്കുന്നതിനായുള്ള ചര്‍ച്ചകളായിരിക്കും ഇരുരാഷ്ട്ര നേതാക്കളും നടത്തുക. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിടെ വ്യാവസായിക നിക്ഷേപമടക്കം വിവിധ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലും വിവിധ കരാറുകളില്‍ ഒപ്പുവെക്കും.

യോന്‍സെയ് സര്‍വകാലാശാലയിലെ സോള്‍ കാമ്പസില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായക പ്രതിമയും നരേദ്രമോദി അനാച്ഛാദനം നടത്തും. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരിക്കും അദ്ദേഹം മടങ്ങുക.

അന്താരാഷ്ട്ര സഹകരണം. ആഗോള സാമ്പത്തിക വളര്‍ച്ച‌, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷന്‍ മോദിക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം ഡോളറും ( ഏകദേശം 1,41,99,100 രൂപ ) ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

English summary
pm modi south korea be honoured with seoul peace prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X