പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കി; പ്രധാനമന്ത്രി മോദി ബന്ദിപ്പൂർ കടുവ സങ്കേതം സന്ദർശിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിച്ചു. 'പ്രോജക്റ്റ് ടൈഗർ' 50 വർഷം പൂർത്തിയാക്കുന്ന ഇന്ന്, ഏറ്റവും പുതിയ കടുവ സെൻസസ് ഡാറ്റ അദ്ദേഹം പുറത്തുവിടും. അമൃത് കാലിൽ കടുവ സംരക്ഷണത്തിനായുള്ള ഗവൺമെന്റിന്റെ കാഴ്ചപ്പാട് അദ്ദേഹം പുറത്തിറക്കുകയും ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (ഐബിസിഎ) ആരംഭിക്കുകയും ചെയ്യും. കടുവ, സിംഹം, പുള്ളിപ്പുലി, സനോ പുള്ളിപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നിവയുടെ സംരക്ഷണത്തിലും ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (ഐബിസിഎ) ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രധാനമന്ത്രി മോദി ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിച്ച് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര ഫീൽഡ് സ്റ്റാഫുകളുമായും സ്വയം സഹായ സംഘങ്ങളുമായും സംവദിച്ചു. ചാമരാജനഗർ ജില്ലയുമായി അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാനമായ തമിഴ്‌നാട് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം ആന ക്യാമ്പിലെ പാപ്പാന്മാരുമായും കാവടികളുമായും ആശയവിനിമയം നടത്തി.

അടുത്തിടെ സമാപിച്ച മാനേജ്‌മെന്റ് കാര്യക്ഷമത വിലയിരുത്തൽ വ്യായാമത്തിന്റെ അഞ്ചാം സൈക്കിളിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടിയ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ ഫീൽഡ് ഡയറക്ടർമാരുമായും പ്രധാനമന്ത്രി സംവദിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മൈസൂരു നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഏപ്രിൽ 6 മുതൽ ഏപ്രിൽ 9 വരെ കടുവാ സങ്കേതം സന്ദർശിക്കുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. ദേശീയപാത 181-ലെ വാഹന ഗതാഗതവും അധികൃതർ അടച്ചു, വിവിഐപി സന്ദർശനം കണക്കിലെടുത്ത് ഇതുവഴി പോകുന്ന വാഹനങ്ങൾ തിരിച്ചുവിട്ടു.
അതേസമം, ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ മാർച്ചിൽ നമീബിയൻ ചീറ്റ സിയായ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. നാല് കുഞ്ഞുങ്ങളും ആരോഗ്യമുള്ളവയാണ്. 75 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റപ്പുലികൾ ജനിക്കുന്നത്. അവയുടെ ജനനം മധ്യപ്രദേശിലെ പ്രോജക്ട് ചീറ്റയ്ക്ക് ഒരു പുതിയ ഉത്തേജനം നൽകുന്നതാണ്, മാർച്ച് 27 ന് കുനോയിൽ ഒരു പെൺ ചീറ്റ സാഷ വൃക്കരോഗം ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ചീറ്റക്കുഞ്ഞുങ്ങൾ ജനിച്ചത്.
2022 ൽ പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ കുനോയിൽ വിട്ടയച്ച നമീബിയൻ ചീറ്റകളിൽ ഒന്നാണ് സാഷ. കഴിഞ്ഞ വർഷം സെപ്തംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും 5 പെണ്ണും 3 ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്.
പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്നുവിട്ടത്. വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും തുടവംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും ഇല്ലാതായ ഒരേയൊരു മാംസഭോജിയാണ് ചീറ്റ












Click it and Unblock the Notifications