മോദിക്ക് മുട്ടന്‍ പണികൊടുത്ത് സിദ്ധരാമയ്യ; അശ്ലീല വീഡിയോ മുതല്‍ അഴിമതി വരെ, ബലാല്‍സംഗ രാഷ്ട്രീയം
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി പ്രചാരണത്തിന് ആവേശം നല്‍കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കി കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. അഞ്ചുദിവസത്തെ പ്രചാരണത്തിന് കര്‍ണാടകയിലെത്തിയ മോദിയോട് ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ സിദ്ധരാമയ്യയ്ക്ക് പ്രത്യക്ഷത്തില്‍ മറുപടി നല്‍കാതിരുന്ന മോദി തന്റെ ആദ്യ പ്രചാരണ റാലിയില്‍ രാഹുലിനും കോണ്‍ഗ്രസിനുമാണ് പണി കൊടുത്തത്. ദേശീയ നേതാക്കള്‍ വരെ പ്രചാരണത്തിന് എത്തിയതോടെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രധാന വാര്‍ത്തകളില്‍ നിറയുകയാണ്. എന്താണ് മോദിയെ കുഴക്കുള്ള സിദ്ധരാമയ്യയുടെ ചോദ്യങ്ങള്‍....

അഴിമതി സംബന്ധിച്ച്
ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന വ്യക്തി മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടന്ന അഴിമതികള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് സിദ്ധരാമയ്യ ആദ്യം ഉന്നയിച്ചത്. കൂടാതെ ബെല്ലാരി സഹോദരന്മാരായ റെഡ്ഡിമാരുടെ അഴിമതി സംബന്ധിച്ചും സിദ്ധരാമയ്യ മോദിയുടെ പ്രതികരണം ആരാഞ്ഞു.

റാലിയില്‍ പങ്കെടുപ്പിക്കുമോ
യെദ്യൂരപ്പയെയും റെഡ്ഡി സഹോദരന്‍മാരെയും മോദിയുടെ റാലിയില്‍ പങ്കെടുപ്പിക്കുമോ എന്നാണ് സിദ്ധരാമയ്യ ചോദിക്കുന്നത്. നേരത്തെ അമിത് ഷാ പ്രചാരണത്തിനെത്തിയപ്പോള്‍ റെഡ്ഡിമാരെ വേദിയിലേക്ക് അടുപ്പിച്ചിരുന്നില്ല. എന്നാല്‍ മോദി ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നാണ് സിദ്ധരാമയ്യയുടെ ട്വീറ്റ്.

അഴിമതിക്കാരന്‍ തന്നെയാണോ മുഖ്യമന്ത്രി
കര്‍ണാടകക്കാര്‍ക്ക് അറിയേണ്ട ഒരു കാര്യമുണ്ട്. അഴിമതിക്കാരനായ യെദ്യൂരപ്പ തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഇക്കാര്യത്തില്‍ മോദി നിലപാട് വ്യക്തമാക്കണമെന്നനും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ജനാര്‍ദന റെഡ്ഡിയോടൊപ്പം
ജനാര്‍ദന റെഡ്ഡിയുമായി മോദി വേദി പങ്കിടുമോ. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 15 സീറ്റ് വരെ റെഡ്ഡിയുടെ ബന്ധം വഴി കിട്ടുമെന്നാണ് ബിജെപി കരുതുന്നത്. ഈ സാഹചര്യത്തില്‍ റാലിയില്‍ ജനാര്‍ദനറെഡ്ഡിയെ പങ്കെടുപ്പിക്കുമോ എന്നും സിദ്ധരാമയ്യ ചോദിച്ചു.

അഴിമതിയെ കുറിച്ച് ക്ലാസെടുക്കൂ
അഴിമതിയെ കുറിച്ച് താങ്കള്‍ ഒരു ക്ലാസ് എടുക്കണമെന്ന് ആവശ്യപ്പെട്ട സിദ്ധരാമയ്യ കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ഥികളാക്കിയവരെ കുറിച്ചും സിദ്ധരാമയ്യ എടുത്തുപറയുന്നു. ബലാല്‍സംഗ കേസില്‍ പ്രതിയായ വ്യക്തിയും ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നു. നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട എംഎല്‍എയും ഇത്തവണ ബിജെപിക്ക് ജനവിധി തേടുന്നുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബലാല്‍സംഗ രാഷ്ട്രീയം
ഉത്തര്‍ പ്രദേശില്‍ 16കാരിയെ ബലാല്‍സംഗം ചെയ്ത ബിജെപി എംഎല്‍എയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംരക്ഷിച്ചു. കശ്മീരിലെ കത്വയില്‍ കൊച്ചുകുട്ടിയെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് വേണ്ടി നിങ്ങളുടെ എംഎല്‍എമാര്‍ രംഗത്തുവന്നു. കര്‍ണാടകയില്‍ ബലാല്‍സംഗ രാഷ്ട്രീയത്തിന്റെ ഗംഭീര പരസ്യം താങ്കളുടെ പാര്‍ട്ടി നല്‍കുമോ എന്നും മോദിയോട് സിദ്ധരാമയ്യ ചോദിച്ചു.

മോദിയുടെ ആദ്യപ്രസംഗം
എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ആദ്യറാലിയില്‍ മോദി പ്രത്യക്ഷത്തില്‍ മറുപടി നല്‍കിയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും പരിഹസിച്ചായിരുന്നു മോദിയുടെ ആദ്യപ്രസംഗം. ചമരാജനഗറിലായിരുന്നു മോദി പങ്കെടുത്ത ആദ്യ റാലി. യെദ്യൂരപ്പ റാലിയില്‍ പങ്കെടുത്തു.

രാഹുലിന് പറയാമോ
രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ അദ്ദേഹത്തിന്റെ മാതൃഭാഷയിലോ തനിക്ക് മറുപടി നല്‍കാന്‍ സാധിക്കുമോ എന്ന് മോദി വെല്ലുവിളിച്ചു. വന്ദേമാതരത്തെ നിന്ദിച്ച രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും മോദി കുറ്റപ്പെടുത്തി.

ഇനി പത്ത് ദിവസം
കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ ഇനി പത്ത് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതാക്കളെ കൂട്ടത്തോടെ ഇറക്കാനാണ് പ്രധാന പാര്‍ട്ടികളുടെ നീക്കം. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെല്ലാം പ്രചാരണം നടത്തുന്നുണ്ട്.












Click it and Unblock the Notifications