സൗദിയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കും; മോദി കിരീടവകാശി ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി
ദില്ലി: കൊറോണ വൈറസ് രോഗം ലോകവ്യാപകമായി ഭീഷണി സൃഷ്ടിക്കുന്നതിനിടെ സൗദി അറേബ്യയും ഇന്ത്യയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. കൊറോണ ഭീതി നേരിടുന്ന കാര്യങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. എല്ലാ രാജ്യങ്ങളുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
Recommended Video

കൊറോണ വൈറസ് ആഗോള ഭീഷണിയായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയ കാര്യം മോദി എടുത്തുപറഞ്ഞു. ജി20 രാജ്യങ്ങളുടെ നേതാക്കളുമായി സമാനമായ രീതിയില്‍ ചര്‍ച്ച നടത്താനും ഇരുവരും തീരുമാനിച്ചു. ഇന്ത്യയില്‍ ഇതുവരെ 139 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. മൂന്ന് പേര് മരിച്ചു. പല സംസ്ഥാനങ്ങളും കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.
കൊറോണ ഭീഷണി നേരിടാന്‍ സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പള്ളികളില്‍ ദിവസവും അഞ്ച് നേരം നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സൗദി അറേബ്യ. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരവുമുണ്ടാകില്ല. ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം പുതിയ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. മക്കയിലെയും മദീനയിലും ഹറം പള്ളികളില്‍ പതിവ് പോലെ പ്രാര്‍ഥനകള്‍ നടക്കും. സൗദിയില്‍ ഈ രണ്ട് പള്ളികളില്‍ മാത്രമേ ജമാഅത്ത് നമസ്കാരങ്ങളും ജുമുഅയും നടക്കൂ. സൗദിയിലെ മതകാര്യങ്ങള്‍ക്കുള്ള പണ്ഡിത സഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
സൗദിയില്‍ 171 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉംറ തീര്‍ഥാടനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ രാജ്യാന്തര വിമാനങ്ങളും റദ്ദാക്കി. കടകളും മറ്റും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും 15 ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്കി. എന്നാല്‍ ഭക്ഷണം, ഫാര്‍മസി കടകള്‍ക്ക് ഇളവുണ്ട്.
ഖത്തറില്‍ എല്ലാ കടകളും ബാങ്കുകളും അടച്ചിടാന്‍ നിര്‍ദേശം നല്കി. കൊമോഷ്യല്‍ കോപ്ലക്സുകളും ഷോപ്പിങ് സെന്ററുകളും പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. അതേസമയം, ഭക്ഷണം, മരുന്ന് വില്‍ക്കുന്ന കടകള്‍ക്ക് ഇളവുണ്ട്. ഇന്റസ്ട്രിയന്‍ ഏരിയയുടെ ഒരു ഭാഗം 14 ദിവസത്തേക്ക് അടച്ചു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!












Click it and Unblock the Notifications