'മന്‍ കി ബാത്ത് പൗരന്മാരുടെ നന്മക്കായുള്ള സംവാദം'; നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് പൗരന്മാരുടെ നന്മക്കായുള്ള സംവാദ പരിപാടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഭിച്ച സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ശ്രോതാക്കള്‍ക്ക് നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദശലക്ഷക്കണക്കിന് പേരുടെ മന്‍ കി ബാത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നില്‍ നിന്ന് നമ്മിലേക്കുള്ള യാത്രയാണ് മന്‍ കി ബാത്ത്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, മന്‍ കി ബാത്ത് ശ്രോതാക്കളായ നിങ്ങളെല്ലാവര്‍ക്കും അഭിനന്ദനം അര്‍ഹിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'സെല്‍ഫി വിത്ത് ഡോട്ടര്‍' ക്യാമ്പയിന്‍ വളരെയധികം സ്വാധീനിച്ചു, മന്‍ കി ബാത്തിന്റെ എപ്പിസോഡില്‍ ഞാന്‍ അത് പരാമര്‍ശിച്ചു. താമസിയാതെ ഈ 'സെല്‍ഫി വിത്ത് ഡോട്ടര്‍' ക്യാമ്പയിന്‍ ആഗോള തലത്തിലേക്ക് ശ്രദ്ധിച്ചു. ഒരാളുടെ ജീവിതത്തില്‍ മകള്‍ക്കുള്ള പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് മന്‍ കി ബാത്തിന്റെ 100-ാം എപ്പിസോഡാണ്. നിങ്ങള്‍ എല്ലാവരില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളും ലഭിച്ചു. കഴിയുന്നത്ര കാര്യങ്ങള്‍ വായിക്കാനും ഉള്‍ക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്. കത്ത് വായിക്കുമ്പോള്‍ പലപ്പോഴും വികാരാധീനനായി, നൂറാം എപ്പിസോഡില്‍, നിങ്ങളെ എല്ലാവരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും നിങ്ങള്‍ എല്ലാവരും എന്റെ ശ്രോതാക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014 ഒക്ടോബര്‍ 3 ന്, വിജയദശമി ദിനത്തില്‍, വിജയദശമി ദിനത്തിലാണ് നമ്മള്‍ മന്‍ കി ബാത്ത് ആരംഭിച്ചത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഉത്സവമാണ് വിജയദശമി. മന്‍ കി ബാത്ത് എല്ലാ മാസവും നടക്കുന്ന ഉത്സവമായി മാറിയിരിക്കുകയാണ്. ഈ ഉത്സവത്തിലെ ജനങ്ങളുടെ പങ്കാളിത്തത്തെ ഞങ്ങള്‍ ആഘോഷിക്കുന്നു.
മന്‍ കി ബാത്ത് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല. ഓരോ എപ്പിസോഡും പുതിയതാണ്. നമ്മുടെ പൗരന്മാരുടെ വിജയങ്ങള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രായഭേദമന്യേ ആളുകള്‍ പങ്കെടുത്തൈന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി താന്‍ മന്‍ കി ബാത്തില്‍ സംവദിച്ചപ്പോള്‍ അത് ലോകമെങ്കും ചര്‍ച്ചയായി. മറ്റുള്ളവരുടെ സവിശേഷതകല്‍ ആരാധിക്കാനുള്ള ഒരു അവസരമാണ് മന്‍ കി ബാത്ത്.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, പൊതുവെ ആളുകളെ കണ്ട് സംവദിക്കാറുണ്ടായിരുന്നു. എന്നാല്‍ 2014ല്‍ താന്‍ ദില്ലിയില്‍ എത്തിയപ്പോള്‍ ഇവിടെയുള്ള ജീവിതത്തിന്റെയും ജോലിയുടെയും സ്വഭാവം വ്യത്യസ്തമാണെന്ന് മനസിലാക്കി. ആദ്യത്തെ ദിവസങ്ങളിള്‍ ശൂന്യതയായിരുന്നു. എന്നാല്‍ മന്‍കി ബാത്ത് എനിക്ക് ഒരു പുതിയൊരു അവസരം നല്‍കിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications