ഇന്‍ഡോറിലെ ബയോ സിഎന്‍ജി പ്ലാന്‍റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ദില്ലി; ഇന്റോറിൽ നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ ബയോ സി എൻ ജി പ്ലാന്‍റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ഉദ്ഘാടനം.
വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 75 വന്‍കിട മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ ഗോബര്‍ധന്‍ ജൈവ സി എന്‍ ജി പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യന്‍ നഗരങ്ങളെ വൃത്തിയുള്ളതും മലിനീകരണ വിമുക്തവും ശുദ്ധ ഊര്‍ജത്തിന്റെ ദിശയിലേക്കും മാറ്റുന്നതിനും പദ്ധതി വളരെയധികം ഗുണം ചെയ്യും,അദ്ദേഹം പറഞ്ഞു. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ഗോബര്‍ധന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനൊപ്പം അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നം കൈകാര്യം ചെയ്യാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്നുള്ള താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വതമായ പരിഹാരങ്ങള്‍ നല്‍കാനാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി സർക്കാർ ശ്രമിക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍, ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയടിക്കിയിരിക്കുന്ന നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന വായു, ജല മലിനീകരണം എന്നിവയ്ക്ക് കാരണമാകുന്ന ലക്ഷക്കണക്കിന് ടണ്‍ മാലിന്യം നീക്കം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വച്ഛ് ഭാരത് സംഘടിതപ്രവര്‍ത്തനം സ്ത്രീകളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനും കാരണമായി. ഇപ്പോള്‍ ഈർപ്പമുള്ള മാലിന്യ നിര്‍മാര്‍ജനത്തിനാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഈ മാലിന്യ കുന്നുകളെ ഹരിതമേഖലകളാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 2014 മുതല്‍ രാജ്യത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന ശേഷി 4 മടങ്ങ് വര്‍ദ്ധിച്ചു.1600-ലധികം സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടാനുള്ള അസംസ്‌കൃതവസ്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.
കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ പെട്രോളില്‍ എഥനോള്‍ മിശ്രിതം ഒരു ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ന്നതായി പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇക്കാലയളവില്‍ എഥനോള്‍ വിതരണം 40 കോടി ലിറ്ററില്‍ നിന്ന് 300 കോടി ലിറ്ററായി വര്‍ദ്ധിക്കുകയും ഇത് പഞ്ചസാര മില്ലുകള്‍ക്കും കര്‍ഷകര്‍ക്കും സഹായകമാകുകയും ചെയ്തു.കല്‍ക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങളിലും പറളിയോ കച്ചിക്കുറ്റിയോ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും കാര്‍ഷിക മാലിന്യത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കുകയും ചെയ്യും'', അദ്ദേഹം പറഞ്ഞു.ശുചിത്വത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ശുചീകരണ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. മഹാമാരിയുടെ കാലത്ത് അവരുടെ സേവനബോധത്തിന് പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.
'ചുമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
ഇന്‍ഡോറിലെ മുനിസിപ്പല്‍ ഖരമാലിന്യപ്ലാന്റ്
പ്ലാന്റിന് പ്രതിദിനം വേര്‍തിരിക്കപ്പെട്ട 550 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. പ്രതിദിനം 17,000 കിലോഗ്രാം സി.എന്‍.ജിയും 100 ടണ്‍ ജൈവ കമ്പോസ്റ്റും ഉല്‍പ്പാദിപ്പിക്കാനകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ഐ എം സി) ഇന്‍ഡോ എന്‍വിറോ ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് ലിമിറ്റഡും (ഐ ഇ ഐഎസ് എല്‍)
ചേർന്നാണ് പ്ലാന്റ് യാഥാർത്ഥ്യമാക്കിയത്. ഇത്തരത്തിലുള്ള ആദ്യ സംരംഭമായ പ്ലാന്റ് ഉല്‍പ്പാദിപ്പിക്കുന്ന സി.എന്‍.ജിയുടെ കുറഞ്ഞത് 50% ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാങ്ങുകയും 250 സിറ്റി ബസുകള്‍ സി.എന്‍.ജിയില്‍ ഓടിക്കുകയും ചെയ്യും. ബാക്കിയുള്ള സി.എന്‍.ജി പൊതുവിപണിയില്‍ വില്‍ക്കും. കാര്‍ഷിക, തോട്ടവിള ആവശ്യങ്ങള്‍ക്കായി രാസവളങ്ങള്‍ മാറ്റി പകരമായി ഉപയോഗിക്കുന്നതിന് ജൈവ കമ്പോസ്റ്റ് സഹായിക്കുകയും ചെയ്യും.












Click it and Unblock the Notifications