കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 കോടി മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കുമെന്ന് മോദി, വിലക്കുറവിലുമെത്തും

Google Oneindia Malayalam News

ദില്ലി: മൂന്ന് കോടി മുന്നണി പോരാളികളുടെ കൊവിഡ് വാക്‌സിനേഷന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണി പോരാളികള്‍ക്കും ആണ് വാക്‌സിനേഷനില്‍ ആദ്യം പ്രാധാന്യം നല്‍കുക. ചരിത്രപരമായ ഒരു നേട്ടമാണിത്. കൊവിഡ് വാക്‌സിനായി രാജ്യം കാത്തിരിക്കുകയായിരുന്നു. ജനങ്ങളുടെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു.

1

വാക്‌സിന്‍ വന്നത് കൊണ്ട് ഒരാളും മുന്‍കരുതലില്ലാതെ പോകരുത്. അത് നല്ലതല്ലെന്നും മോദി വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ എല്ലാവര്‍ക്കും വളരെ കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കും. മറ്റ് രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കുറവായിരിക്കും ഇത്. ആത്മവിശ്വാസത്തിലൂടെ സ്വയം പര്യാപ്തയിലൂടെയുമാണ് നാം കൊറോണയെ നേരിട്ടത്. ഒരിക്കലും നമ്മുടെ ആത്മവിശ്വാസത്തെ ദുര്‍ബലമാക്കാന്‍ നമ്മല്‍ അനുവദിക്കില്ല. എല്ലാ ഇന്ത്യക്കാരും അത്തരത്തില്‍ കരുതണമെന്ന് മോദി പറഞ്ഞു.

അതേസമയം വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞന്‍മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകത്തിന് ഇന്ത്യ മാതൃകയായെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വാക്‌സിനില്‍ ലോകത്തിന് പൂര്‍ണ വിശ്വാസമുണ്ട്. ആ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു. ആരും ആദ്യ ഡോസ് കഴിഞ്ഞാലും മാസ്‌ക് മാറ്റരുത്. കുത്തിവെപ്പിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞാലേ ഫലം കാണൂ. വാക്‌സിനുകള്‍ക്ക് എതിരെയുള്ള പ്രചാരണം ജനം വിശ്വസിക്കരുതെന്നും മോദി ആവശ്യപ്പെട്ടു. 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്ന് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരുന്നുകള്‍ പുറേ ജാഗ്രതയും ആവശ്യമാണെന്ന് മോദി ജനങ്ങളെ ഓര്‍മപ്പെടുത്തി. വാക്‌സിനേഷന്‍ ദീര്‍ഘകാലം നീളും. മറ്റ് രാജ്യങ്ങളും ഇന്ത്യയുടെ ജ്ഞാനത്തില്‍ നിന്ന് ഗുണം ലഭിക്കുന്നവരായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. നമ്മുടെ രാജ്യം നല്ല രീതിയില്‍ തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് പേര്‍ മാത്രമാണ് ഇന്ത്യയില്‍ മരിച്ചതെന്നും മോദി പറഞ്ഞു. നിരവധി പേര്‍ അവരുടെ ത്യാഗം നിറഞ്ഞ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞെന്നും മോദി പറഞ്ഞു. അവരെ എപ്പോഴും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
PM Modi gets emotional addressing nation

English summary
pm narendra modi launches vaccination drive, says 3 crore frontline workers will get vaccination free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X