Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ വെല്ലുവിളി; മോദിയുടെ ഉറക്കംപോയി, പുതിയ മൂന്ന് വന്‍ പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍!!

Recommended Video

cmsvideo
    രാഹുലിനെക്കൊണ്ട് മോദിക്ക് തലവേദന | Oneindia Malayalam

    ദില്ലി: പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവെ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ പ്രഖ്യാപനം നടത്തുമെന്ന് വിവരം. കര്‍ഷക രോഷം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വെല്ലുവിളി എങ്ങനെ മറികടക്കുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് മോദി സര്‍ക്കാര്‍.

    മൂന്നിന പദ്ധതി പ്രഖ്യാപിക്കാനാണ് സാധ്യത. കര്‍ഷകരെ അടുപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് മാത്രമല്ല, കോണ്‍ഗ്രസിന് നേട്ടവുമാകും. ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പുതിയ നീക്കത്തിന് മോദി തുടക്കിമിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ടാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

    മോദിയെ ഉറക്കില്ലെന്ന്

    മോദിയെ ഉറക്കില്ലെന്ന്

    കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മോദിയെ ഉറക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്തിടെ പറഞ്ഞിരുന്നു. ഇത് ഫലിച്ചുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. കാരണം കര്‍ഷകരെ എങ്ങനെയെങ്കിലും പാര്‍ട്ടിയോട് അടുപ്പിച്ചേ മതിയാകൂ എന്നാണ് മോദി നല്‍കിയിരിക്കുന്ന നിര്‍ദേശം.

    മൂന്നിന പദ്ധതികള്‍

    മൂന്നിന പദ്ധതികള്‍

    മൂന്നിന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ട് കൈയ്യില്‍ പണമെത്തിക്കുന്ന രീതിയാണ് ഇതിലൊന്ന്. ഇതായിരിക്കും നടപ്പാക്കാന്‍ സാധ്യത. അല്ലെങ്കില്‍ മൂന്ന് പദ്ധതികളും സംഗ്രഹിച്ച് പുതിയ പദ്ധതി പ്രഖ്യാപിക്കുകയാകും ചെയ്യുകയെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    മൂന്ന് പദ്ധതികള്‍ ഇങ്ങനെ

    മൂന്ന് പദ്ധതികള്‍ ഇങ്ങനെ

    കര്‍ഷകര്‍ക്ക് പ്രതിമാസം നിശ്ചിത വരുമാനം കിട്ടുന്ന തരത്തിലുള്ള പദ്ധതിയാണ് മോദി സര്‍ക്കാര്‍ ആലോചിക്കുന്നതില്‍ ഒന്ന്. വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് മറ്റൊന്ന്. വിളകളുടെ വിലയും സര്‍ക്കാരിന്റെ സംഭരണവിലയും തമ്മിലെ വിടവ് കുറയ്ക്കുന്ന പദ്ധതിയും ആലോചനയിലാണ്.

    ബിജെപിയെ ആശങ്കപ്പെടുത്തുന്നത്

    ബിജെപിയെ ആശങ്കപ്പെടുത്തുന്നത്

    മൂന്ന് തന്ത്രപ്രധാന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണം പിടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതാണ് അവര്‍ക്ക് നേട്ടമായതെന്ന ബിജെപി വിലയിരുത്തുന്നു.

     അടുപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍

    അടുപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍

    കര്‍ഷകരെ ബിജെപിയുമായി അടുപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നു. അടുത്തു മെയ് മാസത്തിനകം ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കും. അതിന് മുമ്പ് പദ്ധതി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുംവിധമായിരിക്കും പുതിയ പ്രഖ്യാപനം.

    മുന്നിലുള്ള പ്രധാന പ്രതിസന്ധി

    മുന്നിലുള്ള പ്രധാന പ്രതിസന്ധി

    എന്നാല്‍ എങ്ങനെയാണ് പദ്ധതികള്‍ നടപ്പാക്കുക എന്ന കാര്യം സംശയത്തിലാണ്. ബജറ്റ് വിഹിതമായി നീക്കിവെച്ചതില്‍ പകുതിയിലേറെയും ചെലവഴിച്ചുകഴിഞ്ഞു. ഇനി പുതിയ പദ്ധതി പ്രഖ്യാപിച്ചാല്‍ കേന്ദ്രം പണം വേറെ കണ്ടെത്തേണ്ടിവരും. അതാകട്ടെ കടുത്ത പ്രതിസന്ധിക്ക് കാരണാകുകയും ചെയ്യും.

    പ്രഖ്യാപനത്തിന്റെ അനന്തരഫലം

    പ്രഖ്യാപനത്തിന്റെ അനന്തരഫലം

    കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷക അനുകൂല പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. ഇത് മൂന്ന് സംസ്ഥാനങ്ങളെയും വലിയ കടത്തിലെത്തിച്ചു. സമാനമായ സാഹചര്യം തന്നെയാണ് കേന്ദ്രവും നേരിടാന്‍ പോകുന്നത്.

    15 കോടി കര്‍ഷകര്‍ക്ക് കൈയ്യില്‍ പണം

    15 കോടി കര്‍ഷകര്‍ക്ക് കൈയ്യില്‍ പണം

    എന്നാല്‍ എന്തുവില കൊടുത്തും കര്‍ഷകരെ കൂടെ നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. കര്‍ഷകര്‍ക്ക് നിശ്ചിത തുക പ്രതിമാസം നല്‍കുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം പ്രധാനമായും ആലോചിക്കുന്നത്. കാരണം ഇതിന്റെ ഫലം കര്‍ഷകര്‍ക്ക് വേഗത്തില്‍ ലഭിക്കും. 15 കോടി കര്‍ഷകര്‍ക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുക.

     താങ്ങുവില ഉയര്‍ത്തി

    താങ്ങുവില ഉയര്‍ത്തി

    15 കോടി കര്‍ഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. പരുത്തി, സോയബീന്‍സ്, നെല്ലരി എന്നിവയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ഉയര്‍ത്തിയിരുന്നു. ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനത്തിലധികം കര്‍ഷകന് കിട്ടുന്ന തരത്തിലാണ് താങ്ങുവില ഉയര്‍ത്തിയത്.

     സംസ്ഥാനങ്ങള്‍ പണി പറ്റിച്ചു

    സംസ്ഥാനങ്ങള്‍ പണി പറ്റിച്ചു

    എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജൂലൈയിലെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് വേണ്ടത്രെ ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. കാരണം സംസ്ഥാനങ്ങളുടെ വിഹിതം മതിയായ തോതില്‍ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് പണം നേരിട്ട് കൈയ്യില്‍ ലഭിക്കുന്ന തരത്തിലുള്ള പ്രഖ്യാപനം വരുന്നത്.

     ലക്ഷ്യം മാത്രം

    ലക്ഷ്യം മാത്രം

    എന്നാല്‍ പുതിയ പദ്ധതി സംബന്ധിച്ച് ധനമന്ത്രാലയമോ കാര്‍ഷിക മന്ത്രാലയമോ പ്രതികരിച്ചില്ല. എന്തുവില കൊടുത്തും രണ്ടാമൂഴം ലഭിക്കണമെന്നാണ് മോദിയുടെ നോട്ടം. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന വെല്ലുവിളി. എന്നാല്‍ ഇത് കാര്യമാക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

     വരുമാന നഷ്ടമുണ്ടാകും

    വരുമാന നഷ്ടമുണ്ടാകും

    കാര്‍ഷിക വായ്പ എഴുതി തള്ളിയ മൂന്ന് കോണ്‍ഗ്രസ് സര്‍ക്കാരും ഇനി പുതിയ പദ്ധതി പ്രഖ്യാപിക്കാനിരിക്കുന്ന കേന്ദ്രസര്‍ക്കാരും നേരിടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. വാര്‍ഷിക ധനക്കമ്മി ഒക്ടോബറില്‍ മറികടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇനി ചെലവ് അമിതമായാല്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ ബാധിക്കുമെന്നും വരുമാന നഷ്ടമുണ്ടാക്കുമെന്നും സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+