കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനുമായി ചര്‍ച്ചയാകാം; തീവ്രവാദം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉറി ഭീകരാക്രമണത്തിനുശേഷം വഷളായ ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം വീണ്ടും സമാധാനത്തിന്റെ പാതയിലെത്തുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചതോടെ സമാധാന പ്രേമികള്‍ പ്രതീക്ഷയിലാണ്. ഭീകരാക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ശത്രുതയില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

എന്നാല്‍, തീവ്രവാദം ഒഴിവാക്കിയാല്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമാധാനത്തിന്റെ പാതയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയ്ക്ക് മാത്രമായി അത് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. സമാധാനം ആഗ്രഹിച്ചാണ് താന്‍ ലാഹോറില്‍ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

modi-5

ദക്ഷിണേഷ്യയില്‍ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുക. എന്നാല്‍, ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തില്‍ ഇല്ല. അമേരിക്കയുമായി മികച്ച ബന്ധം ഉണ്ടാകുമെന്ന് ട്രംപ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

ഉറി ഭീകരാക്രമണവും ശേഷം ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മറുപടി നല്‍കിയതും മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അതിര്‍ത്തിയില്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നായിരുന്നു ഇന്ത്യയുടെ നേരത്തെയുള്ള നിലപാട്.

English summary
PM Narendra Modi says Pakistan must walk away from terrorism for talks with India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X