കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബിയിലെ തട്ടിപ്പുകള്‍ക്ക് അവസാനമില്ല, ഇത്തവണ തട്ടിയത് ഒന്‍പത് കോടി, സിബിഐക്ക് മറുപടിയില്ല!

സിബിഐക്ക് ലഭിച്ച പരാതി പ്രകാരം വമ്പന്‍ തുകയുടെ നഷ്ടമല്ല ഇത്തവണ പിഎന്‍ബിക്ക് ഉണ്ടായിരിക്കുന്നത

Google Oneindia Malayalam News

മുംബൈ: വജ്ര വ്യാപാരി നീരവ് മോദിയുടെ തട്ടിപ്പിന് ഇരയായ പ്രധാന ബാങ്കുകളിലൊന്നായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്ക്. ഈ തട്ടിപ്പിന് ശേഷം പിഎന്‍ബിയില്‍ നീരവ് മാത്രമല്ല മറ്റ് പലരും തട്ടിപ്പ് നടത്തിയെന്ന് അറിയുകയും ചെയ്തിരുന്നു. രാജ്യത്ത് വായ്പാത്തട്ടിപ്പ് വഴി ഏറ്റവും നഷ്ടമുണ്ടായ ബാങ്ക് കൂടിയായിരുന്നു ഇത്.

എന്നാല്‍ പിഎന്‍ബിയിലെ തട്ടിപ്പുകള്‍ അടുത്തൊന്നും അവസാനിക്കില്ലെന്നാണ് മനസിലാവുന്നത്. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കൂടി പിഎന്‍ബി സുപ്രധാന ബ്രാഞ്ചായ മുംബൈയില്‍ നടന്നിരിക്കുകയാണ് രണ്ടു ബില്യണിന്റെ തട്ടിപ്പാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചന്ദ്രി പ്രൈവറ്റ് ലിമിറ്റഡ്

ചന്ദ്രി പ്രൈവറ്റ് ലിമിറ്റഡ്

സിബിഐക്ക് ലഭിച്ച പരാതി പ്രകാരം വമ്പന്‍ തുകയുടെ നഷ്ടമല്ല ഇത്തവണ പിഎന്‍ബിക്ക് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് നടത്തിയത് തീരെ അപ്രശസ്തമായ കമ്പനിയാണ്. ചന്ദ്രി പേപ്പര്‍ ആന്‍ഡ് അലൈഡ് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത്തവണ പണം വെട്ടിച്ചത്. 9.1 കോടിയുടെ വെട്ടിപ്പാണ് ഇവര്‍ നടത്തിയത്. സംഭവത്തില്‍ സിബിഐ കേസെടുത്തിട്ടുണ്ട്. അതേസമയം ഈ കമ്പനിയെ കുറിച്ച് കാര്യമായിട്ടുള്ള അറിവുകള്‍ ബാങ്കിനോ സിബിഐ അധികൃതര്‍ക്കോ ഇല്ല എന്നാണ് സൂചന. ഇതിനോട് പ്രതകരിക്കാനും പിഎന്‍ബി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. അതേസമയം ഇത്തരത്തില്‍ ചെറിയ രീതിയിലുള്ള വായ്പാത്തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പിഎന്‍ബി പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശം

സര്‍ക്കാര്‍ നിര്‍ദേശം

പിഎന്‍ബിയില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാജ്യത്തുള്ള മറ്റ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പാജാമ്യത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അതേസമയം ബാങ്കുകളില്‍ തുക നിക്ഷേപിക്കുന്നവര്‍ തട്ടിപ്പുകളില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിങ് മേഖലയിലെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പുകള്‍ തടയാന്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് സിബിഐ. തട്ടിപ്പുകാരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും മറുപടിയില്ല.

സമുദ്രമഹല്‍

സമുദ്രമഹല്‍

സാമ്പത്തിക തട്ടിപ്പ് നടത്തിയ മുങ്ങിയ നീരവ് മോദിയുടെ സ്വത്തുക്കളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് സിബിഐ. നേരത്തെ നീരവിന്റെ പല സ്വത്തുക്കളും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കണ്ടുകെട്ടിയിരുന്നു. അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. എന്നാല്‍ ഇതിനിടെ നീരവ് മുംബൈയില്‍ സ്വന്തമാക്കിയ ഒരു സ്ഥലം സിബിഐയെ ഞെട്ടിച്ചു. വര്‍ളിയിലെ സമുദ്രമഹലില്‍ നീരവിന് സ്ഥലമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികര്‍ താമസിക്കുന്ന സ്ഥലമാണിത്. കടലിനോട് ചേര്‍ന്നാണ് ഇവിടെ വീടുകളുള്ളത്. ഇവിടെ ഒന്നിലധികം അപ്പാര്‍ട്‌മെന്റുകള്‍ നീരവിനുണ്ട്. 900 കോടിയാണ് ഇതിന്റെ മതിപ്പ് വില. പല വമ്പന്‍മാര്‍ക്കും ഇവിടെ അപ്പാര്‍ട്‌മെന്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

കുരുക്ക് മുറുകുന്നു

കുരുക്ക് മുറുകുന്നു

നീരവിനെതിരെ പഴുതടച്ചുള്ള അന്വേഷണമാണ് സിബിഐ നടത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ കോടതി സിബിഐ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം വായ്പാത്തട്ടിപ്പിനെ തുടര്‍ന്ന് മൗനത്തിലായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മനസുതുറന്നു. പാമ്പിന്റെ വിഷം ഇറക്കുന്ന ശിവന്റെ അവസ്ഥയാണ് ആര്‍ബിഐക്കെന്ന് ഉര്‍ജിത് പറഞ്ഞു. എന്നാല്‍ ബാങ്കിങ് മേഖലയെ നന്നാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഉര്‍ജിത് വ്യക്തമാക്കി. ബിസിനസുകാരും ബാങ്ക് ജീവനക്കാരും തമ്മിലുള്ള നിയമവിരുദ്ധമായ ഇടപാടുകളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎന്‍ബിക്ക് വീണ്ടും പണികിട്ടി, സാമ്പത്തിക പാദത്തില്‍ നഷ്ടം 431 മില്യണ്‍, പറ്റിച്ചവര്‍ നിരവധി!പിഎന്‍ബിക്ക് വീണ്ടും പണികിട്ടി, സാമ്പത്തിക പാദത്തില്‍ നഷ്ടം 431 മില്യണ്‍, പറ്റിച്ചവര്‍ നിരവധി!

ബാങ്കുകളെ പറ്റിച്ച് മുങ്ങല്‍ നടപ്പില്ല: കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയംബാങ്കുകളെ പറ്റിച്ച് മുങ്ങല്‍ നടപ്പില്ല: കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയം

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പില്‍! നട്ടം തിരിഞ്ഞ് വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വകുപ്പുംസിബിഎസ്ഇ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പില്‍! നട്ടം തിരിഞ്ഞ് വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വകുപ്പും

English summary
pnb detects new fraud at mumbai branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X