പാക്കിസ്ഥാന് ജയ് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് പാക്കിസ്ഥാന്‍ കിരീടം നേടിയതിന് പിന്നാലെ പാക്കിസ്ഥാന് ജയ് വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. മധ്യപ്രദേശില്‍ പഠിക്കുന്ന കാശ്മീരി വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തത്. 'ഞാന്‍ കാശ്മീരിയാണ്, പാക്കിസ്ഥാനെ ഇഷ്ടപ്പെടുന്നു' എന്ന തരത്തിലുള്ളവയാണ് ഫേസ്ബുക്ക് പോസ്റ്റ്.

ജിവാജി യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി വിദ്യാര്‍ഥിയായ മുദാസിറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗ്വാളിയോറില്‍ വാടയക്ക് താമസിക്കുകയാണ് വിദ്യാര്‍ഥി. ജൂണ്‍ 18ന് പാക്കിസ്ഥാന്‍ വിജയിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥി ഫേസ്ബുക്കില്‍ രാജ്യദ്രോഹപരമായ കമന്റിട്ടതെന്ന് പോലീസ് പറഞ്ഞു.

pakistan853

കഴിഞ്ഞദിവസം പ്രദേശവാസികള്‍ വിദ്യാര്‍ഥിയെ ദേശദ്രോഹിയെന്ന് പറഞ്ഞ് ആക്രമിച്ചിരുന്നു. വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രകോപനപരമായി കമന്റ് ചെയ്ത മറ്റൊള്‍ക്കുവേണ്ടിയും പോലീസ് തിരച്ചില്‍ നടത്തുകയാണ്. നേരത്തെ മധ്യപ്രദേശിലെ പതിനഞ്ചോളം പേര്‍ക്കെതിരെ പാക്കിസ്ഥാന് ജയ് വിളിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ രാജ്യദ്രോഹത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

English summary
MP: Police book Kashmiri student for cheering Pakistan cricket win on FB post
Please Wait while comments are loading...