കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമത പണി തുടങ്ങി; ബിജെപി സമരവേദി പൊളിച്ചുനീക്കി... പ്രതിഷേധം കനക്കുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് വന്നതിന് പിന്നാലെ ബംഗാളിലെ പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 പേര്‍ വിവിധ സംഭവങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ഘടകം ഇന്ന് വ്യാപകമായി ധര്‍ണകള്‍ സംഘടിപ്പിക്കുകയാണ്. ധര്‍ണയ്ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ തയ്യാറാക്കിയ വേദി പോലീസ് പൊളിച്ചുനീക്കി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന സമര വേദിയാണ് പൊളിച്ചുനീക്കിയതെന്ന് സീ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

j

ബിജെപി സംസ്ഥാന ആസ്ഥാനത്തിന് അടുത്തായിരുന്നു വേദി ഒരുക്കിയത്. ചൊവ്വാഴ്ചയാണ് പൊളിച്ചത്. ബുധനാഴ്ച മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സംസ്ഥാന വ്യാപകമായി ധര്‍ണാ സമരം നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ജെപി നദ്ദ ബംഗാളിലെത്തിയത്. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെത്തിയ നദ്ദ ആക്രമണത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് നീതി വേണമെന്ന് നദ്ദ ആവശ്യപ്പെട്ടു.

കെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറുംകെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറും

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

വേദി പൊളിച്ചെങ്കിലും നദ്ദ പങ്കെടുത്ത ധര്‍ണ അല്‍പ്പം മാറി മറ്റൊരിടത്ത് സംഘടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളില്‍ ഇതുവരെ കാണാത്ത അക്രമങ്ങളാണ് നടക്കുന്നതെന്ന് നദ്ദ കുറ്റപ്പെടുത്തി. വിഭജനകാലത്താണ് ഇത്തരം ആക്രമണങ്ങളെ കുറിച്ച് കേട്ടിട്ടടുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമാനമായ ആക്രമണങ്ങള്‍ നടക്കുകയാണ്. ജനാധിപത്യപരമായി ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും നദ്ദ പറഞ്ഞു.

നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kangana Ranaut's Twitter account permanently suspended

English summary
Police broke down stage set for BJP President JP Nadda's program in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X