കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തട്ടിപ്പ് നടത്തുന്നവര്‍ക്ക് പ്രധാനമന്ത്രിയെന്നോ രാഷ്ട്രപതിയെന്നോ ഇല്ല. ആരുടെ പേരിലും അവര്‍ തട്ടിപ്പ് നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിന്റെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സര്‍ക്കാര്‍ ലോണ്‍ ഒപ്പിച്ച് തരാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു തട്ടിപ്പ്. അതിനായി, കണ്ടാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്ന തോന്നിപ്പിക്കുന്ന വെബ്‌സൈറ്റും ഉണ്ടാക്കി. നിരവധി പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയത്.

പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ സുദ്പിത ചാറ്റര്‍ജി എന്ന ആളാണ് തട്ടിപ്പിന് പിന്നില്‍. ഇയാളെ ദില്ലി പോലീസ് വീട്ടിലെത്തി പിടികൂടി.

Fake Website

പ്രധാന്‍ മന്ത്രി ആദര്‍ശ് യോജന എന്ന പേരിലായിരുന്നു വെബ്‌സൈറ്റ്. pmay.gov.in എന്ന അഡ്രസ്സും. കെട്ടിലും മട്ടിലും എല്ലാം ശരിക്കും സര്‍ക്കാര്‍ വെബ്സൈറ്റ് പോലെ തന്നെ. സംരഭകരില്‍ നിന്ന് പ്രാരംഭ നിക്ഷേപം എന്ന രീതിയിലാണ് ഇയാള്‍ പണം സമാഹരിച്ചിരുന്നത്.

'സാധാരണക്കാരന്റെ സാമ്പത്തിക വളര്‍ച്ചക്കും, സാമൂഹ്യ നീതിക്കും, ശാക്തീകരണത്തിനും' എന്ന രീതിയിലാണ് പദ്ധതിയെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും 21 കേന്ദ്ര മന്ത്രിമാരും , ആസൂത്രണ കമ്മീഷനും അടങ്ങിയതാണ് പദ്ധതിയുടെ പാര്‍ലമെന്ററി കമ്മിറ്റിയെന്നും വെബ്‌സൈറ്റില്‍ അവകാശപ്പെട്ടിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഹൗറ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇത് മാത്രമല്ല, ആളുകളെ പറ്റിക്കാനായി വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് ഒരു കോള്‍ സെന്ററും ഇയാള്‍ നടത്തിയിരുന്നു. 17 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

English summary
Police Bust Racket Worth Crores Run From Fake Website Claiming Links to PM's Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X