• search

ഗുര്‍മീത് സിങിന്റെ ആശ്രമത്തിന് സമാനമായ ആശ്രമം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ... ക്രൂരം!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: ഗുർമീത് സിങിന്റെ ആശ്രമത്തിന് സമാനമായ ആശ്രമം ദില്ലിയിലും. ആശ്രമത്തിനെതിരെ നിരവധി പരാതികളെ തുടർന്ന് പോലീസ് റെയ്ഡ് മിന്നൽ പരിശോധന നടത്തിയെങ്കിലും ആൾദൈവത്തെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. ദില്ലി രോഹിണിയിലെ അദ്യാത്മിക് വിശ്വ വിദ്യാലയത്തിലാണ് റെയ്‍ഡ് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുുട്ടികളെയും യുവതികളേയും ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. മതാപിതാക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഉത്തരവ് പ്രപകാരമാണ് പോലീസ് റെയ്ഡ് നടത്തിയത്.

  നടി ആക്രമിക്കപ്പെട്ട വിവരം കാവ്യ അറിയുന്നത് റിമി ടോമി വിളിച്ചപ്പോൾ; കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറയുന്ന സ്വഭാവക്കാരി, നടിക്കെതിരെ കാവ്യ മാധവൻ

  പോലീസ് റെയ്ഡ് നടത്തിയെങ്കിലും കുറ്റവാളിയെയും മറ്റ് തെളിവുകളും പോലീസിനു കണ്ടെത്താനായിട്ടില്ല. അതേസമയം ആശ്രമത്തിലെ കാവൽക്കാരനെയും ഒരു സ്ത്രീയെയും നിരവധി വസ്തുക്കളും റെയ്ഡിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ദില്ലി ഹൈക്കോടതി അടിയന്തിര പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നുപോലീസ് റെയ്ഡ് നടത്തിയത്. സംഭവം അതീവ ഗുരുതരമെന്ന് പറഞ്ഞാണ് കോടതി റെയ്ഡിന് ഉത്തരവിട്ടത്.

  വീരേന്ദ്ര ദേവ് ദിക്ഷിത് എന്ന ആൾ ദൈവം

  വീരേന്ദ്ര ദേവ് ദിക്ഷിത് എന്ന ആൾ ദൈവം

  വീരേന്ദ്ര ദേവ് ദിക്ഷിത് എന്ന പേരിലുള്ളയാളാണ് രോഹിണി ആശ്രമത്തില്‍ ആള്‍ദൈവമായി പ്രവര്‍ത്തിക്കുന്നത്. ഇയാൾക്ക് രാജ്യത്തുടനീളം അനുയായികളും ആശ്രമങ്ങളുമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹരിയാണയിലെ ഗുര്‍മീത് സിങിന്റെ ആശ്രമത്തിന് സമാനമായിട്ടാണ് രോഹിണിയിലെ ആശ്രമത്തിലേയും പ്രവര്‍ത്തനമെന്ന് രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സംഭവം ഗൗരവമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ആശ്രമത്തിൽ മിന്നൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.

  ഏഴ് ദിവസത്തെ കോഴ്സ്

  ഏഴ് ദിവസത്തെ കോഴ്സ്

  ആത്മീയ പഠനത്തിനായി ആശ്രമത്തില്‍ അവധികാലങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥിനികൾ എത്തിയിരുന്നു. പഠനത്തിനെത്തിയ പെൺകുട്ടികളെ ചൂഷണം ആൾദൈവം ചെയ്യുകയായിരുന്നു. ഏഴ് ദിവസത്തെ കോഴ്സ് ആണ് ആശ്രമത്തിൽ നടത്തിയിരുന്നത്. നിരവധി പേർ പെൺകുട്ടികളെ ആത്മീയ പഠനത്തിനായി ആശ്രമത്തിൽ അയക്കാറുണ്ട്.

  പെൺകുട്ടികളെയും കൂട്ടി രാജ്യത്തുടനീളം യാത്ര

  പെൺകുട്ടികളെയും കൂട്ടി രാജ്യത്തുടനീളം യാത്ര

  രക്ഷിതാക്കളുടെ സമ്മതമില്ലാതെ പെൺകുട്ടികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോകാറുണ്ടെന്ന് ഒരു ഇരയുടെ പിതാവ് പറയുന്നു. പഠനത്തിൽ മോശമായതിനാൽ മകളെ ദില്ലിയിലെ ആശ്രമത്തിലാക്കിയ പോലീസ് ഓഫീസർ പിന്നീട് മകളെ കണ്ടെത്തിയത് ഉത്തർപ്രദേശിൽ വച്ചാണ്. ആശ്രമത്തിൽ എല്ലാം ചെറിയ മുറികളാണ്. നിരവധി ഗേറ്റുകളും ആശ്രമത്തിലുണ്ട്. പെട്ടെന്ന് പുറത്ത് കടക്കാൻ പറ്റാത്ത തരത്തിലാണ് സ്റ്റെയർകേസുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആർക്കും ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടുപോകാൻ‌ കഴിയില്ല. നാലോ അഞ്ചോ കുട്ടികൾ‌ പീഡനം കാരണം ആശ്രമത്തിൽ വച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അയൽവാസിയും വെളിപ്പെടുത്തുന്നു.

  പത്ത് രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ എഴുതി വാങ്ങും

  പത്ത് രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ എഴുതി വാങ്ങും

  മകളെ ആശ്രമത്തിലേക്ക് കൈമാറുന്നു എന്ന് ആശ്രമ വാസികൾ പത്ത് രൂപ സ്റ്റാമ്പ് പേപ്പറിൽ എഴുതി വാങ്ങിയാണ് ആശ്രമത്തിലേക്ക് കുട്ടികളെ എടുക്കുന്നത്. കുട്ടികൾക്ക് പതിനെട്ട് വയസ്സായി കഴിഞ്ഞാൽ ആൾദൈവത്തോടൊപ്പം കഴിയാം എന്നും കുട്ടികളിൽ നിന്ന് എഴുതി വാങ്ങും. ഇതിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിലേക്കും രക്ഷിതാക്കൾക്കും അയച്ചു കൊടുക്കും. പിന്നീട് പെൺകുട്ടിയെ കാണാൻ ആരെയും അനുവദിക്കില്ലെന്നും കോടതിയെ രക്ഷിതാക്കൾ അറിയിച്ചു

  സ്വത്ത് മുഴുവൻ ആശ്രമത്തിന് കൈമാറേണ്ടി വരുന്നു

  സ്വത്ത് മുഴുവൻ ആശ്രമത്തിന് കൈമാറേണ്ടി വരുന്നു

  തങ്ങളുടെ കുട്ടിയെ നോക്കുന്നതിന് കുടുംബത്തോട് നല്ല തുക ആശ്രമത്തിലേക്ക് സംഭാവന ചെയ്യാനും ആൾദൈവം പ്രേരിപ്പിക്കും. ചില സമയങ്ങളിൽ, മാതാപിതാക്കൾ തങ്ങളുടെ സ്വത്ത് ആശ്രമത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും നിർബന്ധിതരാകാറുണ്ടെന്ന് ഇരകളുടെ രക്ഷിതാക്കൾ പറയുന്നു. ആശ്രമത്തിൽ പെൺകുട്ടിളെ തുടർച്ചയായി ബലാത്സംഗം ചെയ്യുന്നു. 16000 പെൺകുട്ടികളാണ് ആൾദൈവത്തിന്റെ കൂടെ സ്ഥിരമായി ഉണ്ടാകുക. ശ്രീകൃഷ്ണ ഭഗവാനും പതിനാറായിരം ഭാര്യമാരും എന്ന സംങ്കൽപ്പം മുതലെടുത്താണ് ഈ ക്രൂരത.

  English summary
  Authorities on Tuesday swooped down on an ashram in the city after a group of parents approached the Delhi High Court alleging that a self-styled godman was holding a number of minor girls and women there who were being sexually exploited.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more