Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി; ബിഹാറില്‍ വ്യാപക പ്രതിഷേധം

പട്‌ന: ബിഹാറില്‍ രാജ്ഭവനിലേക്ക് കര്‍ഷകരുടെ കൂറ്റന്‍ മാര്‍ച്ച്. ആയിരക്കണക്കിന് കര്‍ഷകരും ഇടതുപക്ഷ പ്രവര്‍ത്തകരും പങ്കെടുത്തു. രാജ്ഭവനിലെത്തും മുമ്പ് പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമായി. ഒടുവില്‍ പോലീസ് ലാത്തി വീശി. ഇതോടെ കര്‍ഷകരില്‍ ഒരു വിഭാഗം ചിതറിയോടി. കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

b

പട്‌നയിലെ ഗാന്ധി മൈതാനത്ത് നിന്നാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ദക് ബംഗ്ലാവ് ചൗക്കില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജിന് ശേഷവും കര്‍ഷകര്‍ പോലീസുമായി ഏറ്റുമുട്ടി. ഇടതുപാര്‍ട്ടികളും കര്‍ഷക സംഘടനകളുമാണ് സമരം നടത്തിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധി മൈതനത്തേക്കുള്ള പ്രവേശനംപോലീസ് നിയന്ത്രിച്ചിരുന്നു. ഇതില്‍ സമരക്കാര്‍ ക്ഷുഭിതരായി.

എന്നാല്‍ അത്യാഹിതം ഒഴിവാക്കാനാണ് മൈതനത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചതെന്ന് പോലീസ് പറയുന്നു. നിരോധിത മേഖലയിലാണ് സമരം നടത്താന്‍ ശ്രമിച്ചത്. തുടര്‍ന്നാണ് സരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതെന്നും പോലീസ് ഓഫീസര്‍ വിനയ് തിവാരി പറഞ്ഞു. സമരം അടിച്ചമര്‍ത്താനാണ് പോലീസ് നീക്കമെന്നും ദില്ലിയില്‍ കഴിഞ്ഞ 34 വര്‍ഷമായി സമരം ചെയ്യുന്ന കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ബിഹാര്‍ സ്റ്റേറ്റ് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി അശോക് പ്രസാദ് സിങ് പറഞ്ഞു.

ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിട്ടിരിക്കുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമരക്കാരുടെ നീക്കം. ചിലയിടങ്ങളില്‍ ബിജെപി നേതാക്കള്‍ എത്തുന്ന പരിപാടി ഉപരോധിക്കുകയാണ് കര്‍ഷകര്‍. നാളെ ദില്ലിയിലെ സമരക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+