ജമ്മു കശ്മീര്‍ സ്ഫോടനത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ്: നാല് ഉദ്യോഗസ്ഥര്‍ മരിച്ചു

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഫോടനത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. കശ്മീരിലെ ബാരാമുല്ലയിലെ സോപ്പോറിലാണ് സംഭവം.

കടയ്ക്ക് സമീപത്ത് കുഴിച്ചിട്ടിരുന്ന ഐഇഡി സ്ഫോടകവസ്തുുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാവിലെയായിരുന്നു സ്ഫോടനം. സ്ഫോടനം നടന്നതായും നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ മൂന്ന് കടകളും തകര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ റിസര്‍വ് പോലീസ് മൂന്നാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്.

jammu

സോപ്പോറിലെ മാര്‍ക്കറ്റിന് സമീപത്ത് പോലീസ് പട്രോള്‍ യൂണിറ്റിനെ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനത്തിലാണ് മരണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകള്‍ ആരും രംഗത്തെത്തിയിട്ടില്ല. സ്ഫോടനമുണ്ടായതോടെ പ്രദേശം പോലീസും സൈന്യവും വളഞ്ഞതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 1993ല്‍ 57 പേരുടെ മരണത്തിനിടയാക്കിയ സുരക്ഷാ സേനയുടെ വെടിവെയ്പിനെ തുടര്‍ന്ന് മാര്‍ക്കറ്റിലെ കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നാല് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ ആദരാഞ്ജലികള്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

English summary
4 Police officers killed in Jammu and Kashmir's Sopore in an improvised explosive device blast
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്