Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ പ്രണയിച്ച ഏഴാം ക്ലാസ്സുകാരനെ അധ്യാപിക കൊന്നത് ഇങ്ങനെ....

റാഞ്ചി: ഒരു ഏഴാം ക്ലാസ്സുകാരന്റെ പ്രണയം എത്രത്തോളം ഉണ്ടാകും എന്നതല്ല ഇവിടത്തെ ചര്‍ച്ചാവിഷയം. ആ ഏഴാം ക്ലാസ്സുകാരനെ അധ്യാപിക കൊന്നുകളഞ്ഞു എന്നതാണ്. വിനയ് മാഹ്‌തോ എന്ന ഏഴാം ക്ലാസ്സുകാരനെ അധ്യാപികയായ നാസിയ ഹുസൈന്‍ കൊന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ഇന്ത്യയെ ഞെട്ടിച്ചത്.

റാഞ്ചിയിലെ സഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു സംഭവം. പതിമൂന്ന് വയസ്സുകാരനായ വിനയ്, അധ്യാപികയുടെ ആറാം ക്ലാസ്സുകാരിയായ മകളുമായി അടുപ്പത്തിലായിരുന്നത്രെ. ഇതിന്റെ പേരില്‍ വിനയ് മാഹ്‌തോയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് താഴേയ്ക്ക് തള്ളിയിട്ടാണ് അധ്യാപിക കൊന്നത്.

നാസിയ ഹുസൈന്‍ ഒറ്റയ്ക്കായിരുന്നോ ഈ കൊലനടത്തിയത്? അല്ല, അതിന് അവര്‍ക്ക് സ്വന്തം മകന്റെ കൂട്ടും ഉണ്ടായിരുന്നു. ആ ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു.

 പ്രണയം

പ്രണയം

നാസിയ ഹുസൈന്റെ ആറാം ക്ലാസ്സുകാരിയായ മകളുമായി വിനയ് മാഹ്‌തോ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇത് നാസിയയുടെ കുടുംബത്തെ വളരെയെധികം വിഷമിപ്പിച്ചിരുന്നത്രെ.

ആരാണ് വില്ലന്‍

ആരാണ് വില്ലന്‍

അധ്യാപികയായ നാസിയ ആയിരുന്നില്ല ഇതിലെ യഥാര്‍ത്ഥ വില്ലന്‍. ഇവരുടെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ ആയിരുന്നു. സഹോദരിയുടെ കാമുകനെ ഏറ്റവും വെറുത്തിരുന്നത് ഈ കുട്ടി ആയിരുന്നു.

ഡിന്നറിന് ക്ഷണിച്ചു

ഡിന്നറിന് ക്ഷണിച്ചു

പെണ്‍കുട്ടിയുടെ സഹോദരന്‍ ആണ് വിനയിനെ വീട്ടിലേയ്ക്ക് ഡിന്നറിന് ക്ഷണിച്ചത്. അര്‍ദ്ധരാത്രിയ്ക്ക് ശേഷം വന്നാല്‍ മതി എന്നായിരുന്നു നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് വിനയ് രാത്രിയില്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി അധ്യാപകര്‍ക്കുള്ള താമസ സ്ഥലത്തെത്തുകയായിരുന്നു.

ഭക്ഷണം കഴിച്ചു

ഭക്ഷണം കഴിച്ചു

രാത്രി ഒരുമണിയോടെ വിനയും പെണ്‍കുട്ടിയുടെ സഹോദരനും ഭക്ഷണം കഴിച്ചുകഴിഞ്ഞു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ബന്ധം ഉപേക്ഷിയ്ക്കണം

ബന്ധം ഉപേക്ഷിയ്ക്കണം

തന്റെ സഹോദരിയുമായുള്ള ബന്ധം ഉപേക്ഷിയ്ക്കണമെന്നായി സഹോദരന്‍. വിനയ് വിസമ്മതിച്ചു. പിന്നെ കടുത്ത മര്‍ദ്ദനം.

കടുത്ത മര്‍ദ്ദനം

കടുത്ത മര്‍ദ്ദനം

വിനയിന്റെ വയറില്‍ അതി ശക്തമായി പലതവണ മര്‍ദ്ദിച്ചു. ചുമരില്‍ ഇടിപ്പിച്ചു. ഇതോടെ വിനയ് തളര്‍ന്നുവീണു.

 നാസിയ കണ്ടത്

നാസിയ കണ്ടത്

തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു നാസിയയും മകളും ശബ്ദം കേട്ട് ഓടിയെത്തി. കണ്ടത് നിലത്ത് ചോരയൊലിപ്പിച്ചുകിടക്കുന്ന വിനയിനെ ആണ്.

മരിച്ചെന്ന് കരുതി

മരിച്ചെന്ന് കരുതി

വിനയ് മരിച്ചെന്നാണ് നാസിയ കരുതിയത്. തുടര്‍ന്ന് മകനോടൊപ്പം ചേര്‍ന്ന് വിനയിലെ വലിച്ചിഴച്ച് ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്കിട്ടു. യഥാര്‍ത്ഥത്തില്‍ അപ്പോഴാണ് മരണം സംഭവിച്ചത്.

തെളിവുകിട്ടി

തെളിവുകിട്ടി

ഹോസ്റ്റലില്‍ നിന്ന് വിനയ് അധ്യാപകരുടെ താമസ സ്ഥലത്തേയ്ക്ക് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിനയിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റേയും താഴേയ്ക്കിടുന്നതിന്റേയം ശബ്ദം അപ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയിലെ ആന്‍ഡ്രോയ്ഡ് ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

അറസ്റ്റ്

അറസ്റ്റ്

സംഭവത്തില്‍ നാസിയ ഹുസൈനേയും ഭര്‍ത്താവ് ആരിഫ് അന്‍സാരിയേയും രണ്ട് മക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+