കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശിലെ പ്രക്ഷോഭത്തില്‍ മായാവതി കുരുക്കില്‍, ഗൂഢാലോചനയില്‍ എംഎല്‍എ അറസ്റ്റില്‍!!

സുപ്രീംകോടതി വിധിക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദിന് മായാവതി പിന്തുണ പ്രഖ്യാപിച്ചിരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
മായാവതിയുടെ പങ്ക് എന്താണെന്നു പോലീസ് അന്വേഷിക്കുന്നു | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ദളിത് പ്രക്ഷോഭത്തിന് കാരണക്കാര്‍ ബിഎസ്പിയെന്ന് ആരോപണം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് കത്തുന്നതിനിടെയാണ് ബിഎസ്പി പ്രതിക്കൂട്ടിലായിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മായാവതിയുടെ അടുപ്പക്കാരനായിട്ടാണ് കണക്കാക്കുന്നത്. നിലവില്‍ ഇയാള്‍ ഹസ്തിനപൂരില്‍ നിന്നുള്ള എംഎല്‍എയാണ്. കലാപവും അതിനെ തുടര്‍ന്നുള്ള അക്രമങ്ങളും യോഗേഷ് വര്‍മയാണ് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.

ഭാരത് ബന്ദ്: ചോരക്കളമായി മദ്ധ്യപ്രദേശ്; കൊല്ലപ്പെട്ടത് നാല് പേർ, നിരവധിപേർക്ക് പരിക്ക്...ഭാരത് ബന്ദ്: ചോരക്കളമായി മദ്ധ്യപ്രദേശ്; കൊല്ലപ്പെട്ടത് നാല് പേർ, നിരവധിപേർക്ക് പരിക്ക്...

1

നേരത്തെ സുപ്രീംകോടതി വിധിക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദിന് മായാവതി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതും അക്രമത്തിന് കാരണമായതായി പോലീസ് പറഞ്ഞു. മീററ്റിലാണ് ഏറ്റവും അക്രമം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പലരും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതിനിടയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 45ലധികം പോലീസുകാര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലിയ യോഗേഷ് ശര്‍മയ്‌ക്കെതിരെ കൊലപാതക ശ്രമമടക്കം ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2

രാജ്യത്തൊട്ടാകെ ഇതിനകം നിരധി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശില്‍ മാത്രം ആറുപേരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ സംഘര്‍ഷത്തില്‍ മായാവതിയുടെ പങ്ക് എന്താണെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പലയിടങ്ങളും ബിഎസ്പി നേതാക്കള്‍ നേരിട്ട് അക്രമങ്ങളില്‍ പങ്കെടുത്തതായി സൂചനയുണ്ട്. ഇവരെ അറസ്റ്റ് ചെയ്താല്‍ ഇതിലേറെ പ്രശ്‌നമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശം പോലീസ് അവഗണിക്കില്ലെന്നാണ് സൂചന.

പാലക്കാട് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടി; ബിജെപി ഹർത്താൽ!പാലക്കാട് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടി; ബിജെപി ഹർത്താൽ!

കമ്മ്യൂണിസ്റ്റുകാർ കണ്ടുപഠിക്കണം ഈ 'കോൺഗ്രസുകാരനെ'; പണിമുടക്ക് ദിവസം നടന്നത് 5 കിലോമീറ്റർ!കമ്മ്യൂണിസ്റ്റുകാർ കണ്ടുപഠിക്കണം ഈ 'കോൺഗ്രസുകാരനെ'; പണിമുടക്ക് ദിവസം നടന്നത് 5 കിലോമീറ്റർ!

English summary
police say mayawatis lawmaker main consprirator in dalit protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X