കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കൂട്ട ബലാത്സംഗം: പ്രതികള്‍ കുറ്റംസമ്മതിച്ചു

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: യു പിയില്‍ രണ്ട് ദളിത് പെണ്‍കുട്ടിുകളെ കൂട്ടുമാനഭംഗത്തിനിരയാക്കി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറയിച്ചു.

പതിനാലും പതിനഞ്ചും വയസ്സ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളും ബന്ധുക്കളുമായ പപ്പു യാദവ്, അദ്വേഷ് യാദവ് ഉര്‍വേഷ് യാദവ് എന്നിവരാണ് കുറ്റസമ്മതം നടത്തിയത്. മൂവര്‍ക്കും 20നടുത്ത് പ്രായം വരും.

arrest

സംഭവത്തില്‍ ഇനിയും രണ്ട് പേരെ പിടികൂടാനുണ്ട്. കഴിഞ്ഞ നാലുദിവസമായി ഇവര്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ്. അറസ്റ്റിലായവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കി പിടികൂടാനൊരുങ്ങുകയാണ് പൊലീസ്. അറസ്റ്റിലായവര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് പരാതി നല്‍കിയിട്ടും കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കേസന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ ബി എസ് പി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ മായാവതി ഞായറാഴ്ച സന്ദര്‍ശിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവിനും എസ് പി സര്‍ക്കരിനും എതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച അവര്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവര്‍ത്തിച്ചു.

അതേ സമയം ഉത്തരപ്രദേശിലെ ബസ്റ്റി ജില്ലയില്‍ ബലാത്സംഗം ചെറുത്ത പതിനാറുകാരിയെ തീയിലെറിഞ്ഞു കൊന്നു. മുന്‍ ഗ്രമാത്തലവനും ഒരു കൂട്ടം ആളുകളുമാണ് പെണ്‍കുട്ടിയെ മണ്ണെണ്ണയില്‍ മുക്കി തീയിലെറിഞ്ഞു കൊന്നത്.

English summary
India – Three detained suspects have confessed to the gang rape and slaying of two teenage girls who were found hanging from a tree in northern India last week, police said Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X