ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍..!!എല്ലാം അറിയുന്നത് ഒരാള്‍ക്ക് മാത്രം !
ചെന്നൈ: ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകവും മോഷണവും സംബന്ധിച്ച നിഗൂഝതകളുടെ ചുരുളഴിഞ്ഞിട്ടില്ല. എസ്‌റ്റേറ്റിലെ കൊലപാതകത്തിന് പിന്നിലെ കേസിലെ ഒന്നാം പ്രതി മരിച്ചതും രണ്ടാം പ്രതിക്കുണ്ടായ അപകടവുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. എസ്റ്റേറ്റില്‍ നിന്നും വിലപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. എല്ലാമറിയുന്ന ഒരാളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ. അത് ശശികലയാണ്.
Read Also: സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് വരെ സിനിമകളിറക്കി..!! നടന്റെ വീഡിയോ വൈറല്‍..!!
Read Also: കന്യാസ്ത്രീ പ്രസവിച്ച ചോരക്കുഞ്ഞിനെ ക്ലോസറ്റില്‍ മുക്കിക്കൊന്നു...!! നടുക്കുന്ന വെളിപ്പെടുത്തല്‍..!!

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകവും മോഷണവും സംബന്ധിച്ച് നിരവധി കഥകളാണ് പ്രചരിക്കുന്നത്. സംഭവത്തിന് പിന്നില്‍ എഐഎഡിഎംകെ മന്ത്രിമാരാണ് എന്നു സംശയിക്കപ്പെടുന്നതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. എസ്റ്റേറ്റില്‍ സൂക്ഷിച്ചിരുന്ന സ്വത്തുമായി ബന്ധപ്പെട്ട രേഖകളാണ് മോഷണത്തിന്റെ ലക്ഷ്യമെന്നാണ് നിഗമനം.

ശശികലയ്ക്ക് പാര്‍ട്ടിയിലും ഭരണത്തിലും സ്വാധീനമുണ്ടായിരുന്ന കാലത്ത് ഈ മന്ത്രിമാരില്‍ നിന്നും സ്വത്തുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളില്‍ ശശികല ബലമായി ഒപ്പിട്ടുവാങ്ങിയതായി ആരോപണം ഉണ്ട്. ഈ രേഖകള്‍ തിരിച്ചെടുക്കാനായി ആസൂത്രണം ചെയ്തതാണ് കോടനാട്ടെ മോഷണമെന്നാണ് സൂചന.

കോടനാട് എസ്‌റ്റേറ്റില്‍ നടന്നത് ഒരു സാധാരണ മോഷണം അല്ലെന്നത് നേരത്തെ തന്നെ സംശയിക്കാനുളള കാരണങ്ങളുണ്ടായിരുന്നു. ഒന്നാം പ്രതി കനകരാജ് ജയലളിതയുടെ മുന്‍ ഡ്രൈവറായിരുന്നു. മാത്രമല്ല ഇയാള്‍ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.

ശശികലയും ജയലളിതയുമാണ് കോടനാട്ടെ എസ്‌റ്റേറ്റ് ഉപയോഗിച്ചിരുന്നത്. ജയലളിത ജീവിച്ചിരിപ്പില്ലാത്ത സ്ഥിതിക്ക് എസ്റ്റേറ്റില്‍ എന്തൊക്കെ രേഖകളും മറ്റുമാണ് സൂക്ഷിച്ചിരുന്നത് എന്നറിയാവുന്ന ഒരേ ഒരാള്‍ ജയിലില്‍ കഴിയുന്ന ശശികലയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല ഇപ്പോള്‍

ജയലളിതയുടെ മുറിയിലെ മൂന്ന് സ്യൂട്ട്‌കേസുകള്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. ഇവയിലുണ്ടായിരുന്ന പ്രമാണ പത്രങ്ങള്‍ മോഷ്ടിച്ച ശേഷം നശിപ്പിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. ഇതിന് പിന്നില്‍ മന്നാര്‍ഗുഡി മാഫിയ ആണെന്നും സംശയിക്കപ്പെടുന്നുണ്ട്.

എന്നാല്‍ തടവില്‍ ശിക്ഷ അനുഭവിച്ച് കഴിയുന്ന ശശികലയില്‍ നിന്നും വിവരം ശേഖരിക്കുക അന്വേഷണ സംഘത്തിന് എളുപ്പമല്ല. എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസില്‍ ഇടപെടുകയാണെങ്കില്‍ അത് സാധ്യമാകുമെന്ന് തമിഴ്‌നാട് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കോടനാട് എസ്‌റ്റേറ്റില്‍ നിന്നും ചില വാച്ചുകളും മറ്റുമാണ് കാണാതായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നലാ വാദം അംഗീകരിക്കാന്‍ കഴിയില്ല. വളരെ ആസൂത്രമം ചെയ്ത് നടത്തിയ കുറ്റകൃത്യം വെറും മോഷണമാണെന്ന് കരുതാനാവില്ല. പിന്നില്‍ ഉന്നതര്‍ ഉണ്ടെന്ന് തന്നെയാണ് സംശയിക്കുന്നത്.












Click it and Unblock the Notifications