പശു കടത്തു നടന്നാൽ തൊപ്പി തെറിക്കും!!!പോലീസുകാർക്ക് മുന്നറിയിപ്പുമായി ബിജെപി !!!

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: സംസ്ഥാനത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പശുകടത്ത് നടന്നതായി റിപ്പോർട്ട് ചെയ്താൽ അതിന്റെ ഉത്തരവാദിത്വം ആ പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥനായിരിക്കുമെന്ന്  ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ആ സ്റ്റേഷന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ പുറത്താകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ചരിത്ര മുന്നേറ്റം!!! ജനവിശ്വാസത്തിൽ മോദിസര്‍ക്കാര്‍ ലോകത്ത് മൂന്നാം സ്ഥാനത്ത്!!!

ആർജെഡി- ജെഡിയു ഭിന്നിപ്പ് രൂക്ഷമാകുന്നു!!! പ്രശ്ന പരിഹാര ശ്രമവുമായി സോണിയ ഗാന്ധി!!!

ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും അതിനാൽ സംസ്ഥാനത്ത് നടക്കുന്ന കൊലപാതങ്ങൾ എന്ത് വില കൊടുത്തും തടയണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടിട്ടുമണ്ട്.സംസ്ഥാനത്തെ ഡിഐജിമാർ ആഴ്ചയിൽ ഒരിക്കൽ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും പരിശോധന നടത്തണം. എസ്പിമാർ ദിവസവും രണ്ടു സ്റ്റേഷനുകൾ വീതം സന്ദർശിക്കണമെന്നും മന്ത്രി നിർദേശം നൽകി.

cow

കൂടാതെ ജോലിയിൽ അശ്രദ്ധ കാണിക്കുന്നവരേയും പരാതിക്കരോട് മോഷമായി പൊരുമാറുന്നവരെ സർവീസിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.നിയമ ലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രഘുബാർ മുന്നറിയിപ്പു നൽകി. അതെ സമയം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലെ ഇന്‍ ചാര്‍ജുമാരെ സര്‍ക്കാര്‍ ആദരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.

English summary
harkhand Chief Minister Raghubar Das on Friday said that the police station incharge would be sacked if cow smuggled cases are reported in his or her police station area. The officer-in-charge would be dismissed if there are smuggling of cows in areas under the police station," an official release said quoting Das.
Please Wait while comments are loading...