രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തന്ത്രമെനഞ്ഞ് ബിജെപി!!! മത്സരം ഒഴിവാക്കനായി പ്രതിപക്ഷ പാർട്ടികളുമായി ചർച്ച

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയ ചർച്ചക്കായി ആഭ്യന്തരമന്ത്രി രാജ്നാഥ്​ സിങ്ങും നഗര വികസന വകുപ്പ്​ മന്ത്രി വെങ്കയ്യ നായിഡുവും ​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തി.കൂടികഴ്ച 30 മിനിട്ടി നീണ്ടും എന്നിട്ടും രാഷ്ട്രപതി സ്​ഥാനാർഥിയെ കുറിച്ച്​ ഭരണ പക്ഷത്തിന്റെ താത്പര്യം മന്ത്രിമാർ സോണിയാ ഗാന്ധിക്ക്​ മുന്നിൽ പ്രകടിപ്പിച്ചില്ല. ചർച്ചയിൽ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലകാര്‍ജുന ഖാര്‍ഗെ എന്നിവരും പങ്കെടുത്തു.

ചർച്ചയിൽ ബി.ജെ.പി നേതൃത്വം അവരുടെ രാഷ്ട്രപതി സ്​ഥാനാർഥിയെ കുറിച്ച്​ ഒന്നും പറഞ്ഞില്ല, തങ്ങളോട് പേര് നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു ഗുലാം നബി ആസാദ്​ പറഞ്ഞു. കൂടാതെ രാജ്​ നാഥ്​ സിങ്ങും വെങ്കയ്യനായിഡുവും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും സന്ദർശനം നടത്തും. എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, ബിഎസ്പി നേതാവ് ചന്ദ്ര മിശ്ര എന്നിവരുമായി വെങ്കയ്യ നായിഡു ഫോണിലൂടെ ചർച്ച നടത്തി.

conress

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്ത സ്ഥാനാർഥിയെ നിർത്തിയാൽ മത്സരം മുറുകുമെന്നു ബിജെപി നേത്യത്വം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ബിജെപി തന്ത്രമാണ് പ്രതിപക്ഷപാർട്ടികളുമായുള്ള കൂടികാഴ്ച. തമിഴ്നാട് എഐഎഡിഎംകെ യുടെ തെലങ്കാന രാഷ്ട്രീയ സമിതി എന്നിവരുടെ പിന്തുണ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ തിരഞ്ഞെടുപ്പിലെ സമീപനം പാർട്ടിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്

English summary
Union Minister Rajnath Singh and Venkaiah Naidu are set to meet Congress president Sonia Gandhi and CPI (M) General Secretary Sitaram Yechury at 11 am in New Delhi today to discuss a possible consensus candidate
Please Wait while comments are loading...