മോഡി പ്രധാനമന്ത്രിയാകാനാഗ്രഹിക്കുന്ന സംസ്ഥാനങ്ങള്‍
ദില്ലി: ബീഹാറിലും ഝാര്‍ഖണ്ഡിലും ബിജെപി അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ ഫലം. ലോക്‌നിതി-ഐബിഎന്‍ എന്നിവ സംയുക്തമായി ദേശീയ തലത്തില്‍ നടത്തിയ ഇലക്ഷന്‍ ട്രാക്കിംഗിലാണ് ബിജെപിയ്ക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലും വിജയ സാധ്യത കല്‍പ്പിയ്ക്കുന്നത്. ഇതിന് പുറമെ മോഡി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിയ്ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബീഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് ഒഡീഷ എന്നിവ ഉള്‍പ്പെടുന്നു
പശ്ചിമ ബംഗാളിലും, ഒഡീഷയിലും ഭരണകക്ഷികള്‍ തന്നെ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒഡീഷയില്‍ ബിജു ജനതാദളും അധികാരത്തിലെത്തുമെന്നുമാണ് ചാനല്‍ നടത്തിയ പോളിംഗ് ട്രാക്കറില്‍ കണ്ടെത്തിയത്. ഇതിന് പുറമെ പശ്ചിമ ബംഗാളില്‍ നില മെച്ചപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിയുമെന്നും പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ജനവരിയില്‍ നടന്നാല്‍ ബീഹാറില്‍ ബെിജെപി തന്നെ വരുമെന്ന് സര്‍വ്വേ പറയുന്നു. ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 16 മുതല്‍ 24 സീറ്റുകള്‍ വരെ നേടാന്‍ ബിജെപിയ്ക്ക് കഴിയുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ജെഡിയുവിന് ഏഴ് മുതല്‍ 13 സീറ്റുകളും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്ക്ക് ആറ് മുതല്‍ 10 സീറ്റും ലഭിയ്ക്കുമെന്നാണ് സര്‍വ്വേ ഫലം.
ഝാര്‍ഖണ്ഡില്‍ 14 ലോക്‌സഭ സീറ്റുകളില്‍ 40 ശതമാനവും ബിജെപി നേടുമെന്നാണ് പ്രവചനം. ഒഡീഷയില്‍ നവീണ്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി 10 മുതല്‍ 16 സീറ്റുകള്‍ വരെ നേടുമെന്നും എതിര്‍ കക്ഷിയായ കോണ്‍ഗ്രസിന് മൂന്ന് മുതല്‍ 9 സീറ്റും ബിയെപിയ്ക്ക് പരമാവധി നാല് സീറ്റും കിട്ടുമെന്നാണ് പ്രവചനം.
പശ്ചിമബംഗാളിലെ 42 ലോക്‌സഭ സീറ്റുകളില്‍ 20 മുതല്‍ 28 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് അഭിപ്രായ സര്‍വ്വേ ഫലം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷത്തിന് ഏഴ് മുതല്‍ 13 സീറ്റുകള്‍ ലഭിയ്ക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസിന് അഞ്ച് മുതല്‍ ഒന്‍പതും ബിജെപിയ്ക്ക് പരമാവധി രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രവചനം












Click it and Unblock the Notifications