കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: അസമിലും ബംഗാളിലും പോളിംഗ് അവസാനിച്ചു; നന്ദിഗ്രാമിൽ വിജയിക്കുമെന്ന് തൃണമൂലും ബിജെപിയും

Google Oneindia Malayalam News

കൊൽക്കത്ത/ ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിൽ മികച്ച പോളിംഗ്. 80.43 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബംഗാളിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിൽ 73.03 ശതമാനം പോളിംഗും രേഖപ്പെടുത്തി. പോളിംഗ് പുരോഗമിക്കുന്നതിനിടെ പശ്ചിമബംഗാളിൽ പലയിടങ്ങളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ബിജെപി ബൂത്ത് പിടിച്ചെടുത്തെന്നും വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നുമുള്ള ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് ഉന്നയിച്ചിരുന്നു.

റെയില്‍വേ കോട്ടണ്‍ ബ്ലാങ്കറ്റുകളുടെ നിര്‍മ്മാണ യൂണിറ്റ് നേമത്ത്; കുമ്മനത്തിന്റെ പ്രകടനപത്രികറെയില്‍വേ കോട്ടണ്‍ ബ്ലാങ്കറ്റുകളുടെ നിര്‍മ്മാണ യൂണിറ്റ് നേമത്ത്; കുമ്മനത്തിന്റെ പ്രകടനപത്രിക

തൃണമൂൽ കോൺഗ്രസ് നിരന്തരം പരാതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ തയ്യാറായില്ല. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൌനത്തിനെതിരെ ആഞ്ഞടിച്ച് മമതാബാനർജി രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെയും മമത ബാനർജി വിളിച്ചുവരുത്തിയിരുന്നു. അതേസമയം, മമത ബാനർജി ജനശ്രദ്ധയാകർഷിക്കുന്നതിനായി നാടകം കളിക്കുകയാണെന്നാണ് ബിജെപിയുടെ സുവേന്ദു അധികാരി അവകാശപ്പെടുന്നു.

mamataadhikari-

നന്ദിഗ്രാമിൽ ബിജെപിക്ക് 90% വോട്ടുകൾ ലഭിക്കുമെന്നാണ് നന്ദിഗ്രാമിൽ നിന്ന് മമതയ്ക്കെതിരെ മത്സരിച്ച സുവേന്ദു അധികാരി ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം നന്ദിഗ്രാമിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ മമതാ ബാനർജി മത്സരിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കൊൽക്കത്തയിലെ തൃണമൂൽ ആസ്ഥാനത്ത് വിളിച്ച് ചേർവ്വ പത്രസമ്മേളനത്തിലാണ്പാർട്ടി നേതാവ് യശ്വന്ത് സിൻഹ ഇക്കാര്യം വ്യക്തമാക്കിയത്.

"ഞങ്ങൾ ലഭിച്ച വിവരമനുസരിച്ച്, മമത ബാനർജി നന്ദിഗ്രാമിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പ്രതിപക്ഷ സ്ഥാനാർത്ഥി സുവേന്ദു അധികാരി മമതയ്ക്ക് അടുത്തെങ്ങുമില്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ മത്സരിച്ച മമത ബാനർജി രണ്ടാമതൊരു സീറ്റിൽ നിന്ന് കൂടി മത്സരിക്കാൻ പോകുന്നുവെന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ മാപ്പ് പറയണമെന്നും അവർ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

നിരവധി തൃണമൂൽ കോൺഗ്രസ് വോട്ടർമാർക്ക് ബൂത്ത് നമ്പർ ഏഴിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് മമത ഉന്നയിക്കുന്ന പരാതികളിലൊന്ന്. എന്നാൽ ഈ ബൂത്തിൽ ഒരിക്കൽ പോലും പോളിംഗ് തടസ്സപ്പെട്ടിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി. കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മമതയുടെ പരാതി ലഭിച്ചതോടെ അന്വേഷിക്കാനാവശ്യപ്പെട്ട് സ്പെഷ്യൽ ജനറൽ നിരീക്ഷകൻ അജയ് നായക്, സ്‌പെഷ്യൽ പോലീസ് നിരീക്ഷകൻ വിവേക് ​​ഡ്യൂബ് എന്നിവർക്ക് അയച്ചിരുന്നു. സംഭവത്തിൽ നാളെ തന്നെ റിപ്പോർട്ട് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വൈകിട്ട് ആറ് മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയത്.

English summary
Polling ended in West Bengal and Assam assembly election, Both TMC, BJP claim huge win in Nandigram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X