കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏക ഗൊറില്ല ചത്തു

  • By Meera Balan
Google Oneindia Malayalam News

മൈസൂര്‍: ഇന്ത്യയിലെ ഏക ഗൊറില്ല പോളോ ചത്തു. മൈസൂറിലെ മൃഗശാലയിലായിരുന്നു 41 വയസുള്ള പോളോ ഉണ്ടായിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പോളോയ്ക്ക് ശാരീരിക അസ്വസ്ഥ്യങ്ങള്‍ഉണ്ടായിരുന്നെന്ന് മൃശാല അധികൃതര്‍. ശ്വാസതടസം പ്രകടിപ്പിച്ച ഗൊറില്ലയെ മൃഗശാല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് പോളോ ചത്തതത്.

19 വര്‍ഷമായി പോളോ മൈസൂര്‍ മൃഗശാലയിലുണ്ട്. ഞായറാഴ്ചയാണ് മൃഗശാല വളപ്പില്‍ മൃതഗേഹം സംസ്‌ക്കരിച്ചത്. ഇംഗ്ളീഷിലവും കന്നടയിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പോളോ അനുസരിച്ചിരുന്നു. എന്നാല്‍ പരിചയമില്ലാത്തവരോട് അധികം അടുക്കാറില്ലായിരുന്നു.ഗൊറില്ലയോടുള്ള സ്‌നേഹ സൂചകമായി ഞായറാഴ്ച മൃഗശാലയില്‍ ഒരു മിനിട്ട് മൗനം ആചരിച്ചു.

Polo

1971 ലാണ് ഗൊറില്ല ജനിച്ചത്. അയര്‍ലന്റിലെ ഡബ്ളിന്‍ മൃശാലയില്‍ നിന്നും 1995 ലാണ് ഇതിനെ മൈസൂരില്‍ എത്തിച്ചത്. സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരുന്നു ഗൊറില്ല. ഇടയ്ക്ക് സുമതിയെന്ന മറ്റൊരു ഗൊറില്ലയെ പോളോയ്ക്ക് ഇണയായി ലഭിച്ചു. എന്നാല്‍ 2000 ല്‍ സുമതിയും മരിച്ചു. ഒറ്റയ്ക്കായ ഗൊറില്ല അസ്വസ്ഥനായിരുന്നു. മറ്റൊരിണയെ നല്‍കണമെന്ന് മൃഗശാല അധികൃതരോട് വിദഗ്ദര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോലാണ് ഗൊറില്ല ചത്തത്.

English summary
Polo, India’s only gorilla, dies in Mysore zoo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X