അസമില്‍ കോണ്‍ഗ്രസിന് വന്‍ ബൂസ്റ്റ്;ജനപ്രിയ ഗായകന്‍ ഉള്‍പ്പേടേയുള്ള കലാകാരന്‍മാര്‍ പാര്‍ട്ടിയിലേക്ക്
ഗോഹട്ടി: അടുത്ത വര്‍ഷം നടക്കാനിരിക്കും അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വില നല്‍കിയും അധികാരത്തില്‍ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരവും പൗരത്വ ഭേദഗതി നിയമത്തിനെതിരായ തദ്ദേശീയരായ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന എതിര്‍പ്പുകളും തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കൂടാതെ ബദ്റൂദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി സഖ്യത്തിലെത്താനും പാര്‍ട്ടി തിരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയത്തിന് പുറത്ത് നില്‍ക്കുന്ന ജനപ്രിയരായ കൂടൂതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

1952 മുതല്‍
1952 മുതലുള്ള അസമിന്‍റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ അടുത്തെങ്ങും എത്തുന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ ഒരു പാര്‍ട്ടിയുമില്ല. 1952 മുതല്‍ 2016 വരെ 14 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് അസമില്‍ നടന്നത്. ഇതില്‍ 11 തവണയും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞു.

2001 മുതല്‍ 2011 വരെ
1978 ല്‍ ജനതാ പാര്‍ട്ടി അധികാരം പിടിച്ചെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ സാധിച്ചു. പിന്നീട് 1985 ലും 96 ലും അസം ഗണ പരിഷത്തിന് മുന്നില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വന്നു. എന്നാല്‍ 2001 മുതല്‍ 2011 വരേയുള്ള മൂന്ന് വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞു.

ബിജെപി അധികാരത്തില്‍
2016 ല്‍ കോണ്‍ഗ്രസിനേയും മുഖ്യമന്ത്രി കസേരയില്‍ ഹാട്രിക്ക് തികച്ച തരുണ്‍ ഗൊഗോയിയേും അട്ടിമറിച്ചു കൊണ്ടാണ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ എത്തുന്നത്. 89 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 60 സീറ്റിലും വിജയിക്കാന്‍ സാധിച്ചു. കേവല ഭൂരിപക്ഷത്തിന് 64 പേരുടെ പിന്തുണ വേണ്ടതിനാണ് എജിപിയുടെ 14 പേരുടേയും ബിപിഎഫിന്‍റ 12 പേരുടേയും പിന്തുണയോടെയും ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.

തിരിച്ചടി
122 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് അന്ന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 26 സീറ്റില്‍ മാത്രമായിരുന്നു പതിറ്റാണ്ടുകള്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് കിട്ടിയത്. അതേസമയം ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫിന് 13 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിടേണ്ടി വന്നെങ്കിലും ഇത്തവണ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ഇത് മാത്രം പോര
അസം ഗണ പരിഷത്തിന് അടക്കം ബിജെപിയുടെ നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായി രംഗത്ത് വന്ന സംഘടനകളും രാഷ്ട്രീയ സംഘടനകള്‍ രൂപീകരിച്ച് മത്സര രംഗത്തുണ്ട്. ഇത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഇത് മാത്രം പോര അധികാരത്തിലേക്ക് തിരികെ എത്താനെന്ന് കോണ്‍ഗ്രസിന് അറിയാം.

എഐയുഡിഎഫുമായി
അതിനാലാണ് എഐയുഡിഎഫുമായി സഖ്യം രൂപീകരിക്കുന്നതും ജനപ്രിയരായവരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതും. എഐയുഡിഎഫുമായി മാത്രമല്ല, അസമിലെ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നീക്കം. എഐയുഡിഎഫുമായി സഖ്യം ചേരുമ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ടിയിരുന്നുഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ബാബു ബറുവ
ഇതിനിടിയിലാണ് ജനപ്രിയ ഗായകനായ ബാബു ബറുവ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസില്‍ ചേരുമെന്ന വാര്‍ത്തയും പുറത്തു വരുന്നത്. ബാബു ബറുവ തന്നെയാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ ശക്തമായ നിലപാട് പ്രഖ്യാപിച്ച കലാകാരനായിരുന്നു ബാബു ബറുവ.

ഓഗസ്റ്റ് 25 ന്
നിരവധി കക്ഷികള്‍ പൗരത്വ ഭേദഗതിയെ എതിര്‍ത്തു. കോൺഗ്രസും നിയമത്തെ എതിർത്തിരുന്നു. നേരത്തെ തന്നെ പാർട്ടിയിൽ ചേരാനുള്ള നിർദ്ദേശം കോൺഗ്രസ് എനിക്ക് നൽകിയിരുന്നു. സിഎഎയെ എതിർത്ത കലാകാരന്മാരെ കലാകാരന്‍മാര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാവും. ഓഗസ്റ്റ് 25 ന് പാര്‍ട്ടിയില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ബാബു പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ഗുവാഹത്തി നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹത്തെ കോണ്‍ഗ്രസില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.തന്‍റെ സഹ സംഗീതജ്ഞരായ അജയ് ഫുകാൻ, അനുപം സൈകിയ എന്നിവരും കോൺഗ്രസിൽ ചേരുമെന്ന് ബാബു ബറുവ മാധ്യമങ്ങളോട് വ്യക്തമാക്കി.

നിരവധി പേർ
ഇവര്‍ മാത്രമല്ല ആസാമിന്റെ സാംസ്കാരിക മേഖലയുമായി ബന്ധമുള്ള നിരവധി പേർ, സാങ്കേതിക വിദഗ്ധരും നടിമാരും ഉൾപ്പെടെ അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. നടി ആശാ ബൊർദോലോയ്, വിദ്യാ സാഗർ തുടങ്ങി നിരവധി താരങ്ങളെ തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിച്ച ബിജെപിക്ക് ബാബ് ബാവ്റയുടെ കടന്ന് വരവോടെ കോണ്‍ഗ്രസിനും തിരിച്ചടി നല്‍കാന്‍ സാധിക്കും.
കോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യം