ജനസംഖ്യാ നിയന്ത്രണത്തിന് ഉടൻ നിയമം കൊണ്ടുവരും; കേന്ദ്രമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ.ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെ നിയമനിർമാണം ഉടൻ ഉണ്ടാകുമെന്നാണ് പ്രഹ്ലാദ് പറഞ്ഞത്.
'ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഏറെ വൈകാതെ വരും. അത്തരം കരുത്തുള്ള വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും' മന്ത്രി പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു മന്ത്രി പ്രതികരിച്ചത്. ഛത്തിസ്ഗഡിലെ റായ്പുരിൽ 'ഗരീബ് കല്യാൺ സമ്മേളനിൽ' പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ഛത്തിസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ചില കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും ജൽ ജീവൻ മിഷൻ പ്രകാരം 23% പ്രവൃത്തി മാത്രമേ സംസ്ഥാനത്ത് നടന്നിട്ടുള്ളൂവെന്നും എന്നാൽ അതിന്റെ ദേശീയ ശരാശരി 50 ശതമാനം ആണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രി ജനസംഖ്യാ നിയന്ത്രണ ബില്ലിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ല എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അന്ന് വ്യക്തമാക്കിയത്. വോട്ടിനിടാതെ സിൻഹ ബിൽ പിൻവലിക്കേണ്ട അവസ്ഥ ഉണ്ടാവുകയായിരുന്നു. ജയാറാ രമേശ്, ബിനോയ് വിശ്വം തുടങ്ങിയവർ അന്ന് ബില്ലിനെ ശക്തമായിത്തന്നെ എതിർക്കുകയും ചെയ്തിരുന്നു.
എന്തൊരു ലുക്കാണിത്...; മേഘ്‌നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കിയ അഞ്ചാം കുടുംബാരോഗ്യ സർവേ പ്രകാരം ഇന്ത്യ ഇതിനകം തന്നെ സന്താനോൽപാദനം ചുരുക്കുന്ന കാര്യത്തിൽ ലക്ഷ്യം നേടിയിട്ടുണെന്നും അവശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ നാല് സംസ്ഥാനങ്ങൾ 2025ൽ ലക്ഷ്യത്തിലേക്ക് എത്തുമെന്നുെം ജനസംഖ്യ നിയന്ത്രണത്തിലെത്താൻ ഇനിയുമേറെ കാലം എടുക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം ബിഹാർ ആണെന്നും അത് 2028ൽ ലക്ഷ്യത്തിലെത്തുമെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.1988ൽ കേരളം ആയിരുന്നു സന്താനോൽപാദന നിരക്കിൽ ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം. 1993ൽ തമിഴ്നാട് രണ്ടാം സംസ്ഥാനമായി. നിലവിലെ അവസ്ഥ സിൻഹ അവതരിപ്പിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമാഎന്നും ജനസംഖ്യയിലെ മറ്റ് പ്രശ്നങ്ങളാണ് ഇന്ത്യ അനുഭവിക്കുന്നത് ജയറാം രമേശ് പറഞ്ഞു.
ബില്ലിന് എതിരെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ നിർബന്ധപൂർവ്വം ഉള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. ബോധവൽക്കരണത്തിലൂടെ ആയിരിക്കും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുക എന്നാണ് മാണ്ഡവ്യ പറഞ്ഞത്.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ












Click it and Unblock the Notifications