Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം, ശേഷം ഭാഗം സ്‌ക്രീനില്‍...രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു, തൂക്ക് ഭരണകൂടം ഇനി ഇല്ല?

പ്രധാനമന്ത്രിയെയും ബിജെപിയെയും ഒറ്റപ്പെടുത്തുന്നതിനായി ശത്രുക്കള്‍ പലരും ഒന്നിച്ചു. എന്നാല്‍ അടുത്ത സഖ്യങ്ങള്‍ വിട്ടു നില്‍ക്കുന്നത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണ്.

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന നടപടിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. നോട്ട് നിരോധനം വന്നതിനു പിന്നാലെ സമൂഹത്തില്‍ നിരവധി മാറ്റങ്ങളുണ്ടായതായി കണ്ടു. എന്നാല്‍ നിര്‍ണായക മാറ്റം ഉണ്ടായിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലാണ്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലെ സമവാക്യങ്ങളിലുണ്ടായിരിക്കുന്ന മാറ്റമാണ് സുപ്രധാനം. പ്രധാനമന്ത്രിയെയും ബിജെപിയെയും ഒറ്റപ്പെടുത്തുന്നതിനായി ശത്രുക്കള്‍ പലരും ഒന്നിച്ചു. എന്നാല്‍ അടുത്ത സഖ്യങ്ങള്‍ വിട്ടു നില്‍ക്കുന്നത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണ്.

നോട്ട്‌നിരോധനത്തിലെ എതിര്‍പ്പ് മുതലാക്കി പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യം വേണ്ട രീതിയില്‍ മുതലെടുക്കാന്‍ ബിജെപിക്കും കഴിഞ്ഞു.

 കോണ്‍ഗ്രസ് പരാജയം

കോണ്‍ഗ്രസ് പരാജയം

നോട്ട് നിരോധനത്തില്‍ മോദിക്കെതിരെയും സര്‍ക്കാരിനെതിരെയും ദേശീയ പാര്‍ട്ടികള്‍ക്കിടയിലും പ്രാദേശിക പാര്‍ട്ടികള്‍ക്കിടയിലും കടുത്ത പ്രതിഷേധം ഉണ്ട്. എന്നാല്‍ എതിര്‍പ്പിനെ ഒറ്റക്കെട്ടാക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസി കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് ശരിക്കും പരാജയപ്പെട്ടിരിക്കുകയാണ്.

 ഒന്നും മിണ്ടാതെ മമത

ഒന്നും മിണ്ടാതെ മമത

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആഹ്വാനത്തിന് ഒപ്പം നിന്നത് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായിരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. നോട്ട് നിരോധനത്തില്‍ സാധാരണക്കാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ മമത എന്നാല്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നും പറഞ്ഞില്ല.

 എതിര്‍പ്പുണ്ട്

എതിര്‍പ്പുണ്ട്

അതേസമയം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന നിതീഷ് കുമാറിന്റെ ജെഡിയുവും പശ്ചിമ ബംഗാളില്‍ സഖ്യകക്ഷിയായിരുന്ന സിപിഎമ്മും നോട്ട് നിരോധനത്തിനെതിരെ തലസ്ഥാനത്ത് ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. നിതീഷ് കുമാര്‍ നോട്ട് നിരോധനത്തെ പിന്തുണച്ചാണ് സംസാരിച്ചിരുന്നത്.

 എതിര്‍ക്കുന്നവര്‍ തന്നെ

എതിര്‍ക്കുന്നവര്‍ തന്നെ

മറ്റ് പ്രാദേശിക പാര്‍ട്ടികളും യുപിഎയുടെ പഴയ സഖ്യകക്ഷികളുമായ എന്‍സിപി, എസ്പി, ബിഎസ്പി എന്നിവയും ദില്ലി ഭരിക്കുന്ന എഎപിയും വിട്ടുനിന്നവരാണ്. നോട്ട് നിരോധനത്തെ ശക്തമായ എതിര്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തയ്യാറല്ല. സ്വന്തമായി എതിര്‍പ്പ് പ്രകടമാക്കി തന്നെ ഇവ നില കൊള്ളുകയാണ്.

 ബിജെപിക്ക് നേട്ടം

ബിജെപിക്ക് നേട്ടം

അതേസമയം ശക്തമായൊരു പ്രതിപക്ഷം ഇല്ലാത്തതിന്റെ നേട്ടം ബിജെപിക്കു തന്നെയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടാകാത്തതിനാല്‍ പ്രതിഷേധത്തിനും ശക്തിപോര. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന നോട്ട് നിരോധനത്തിനെതിരാണ്.

പ്രതിസന്ധി

പ്രതിസന്ധി

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് 1990 മുതല്‍ രാജ്യം ഭരിച്ചിരുന്ന തൂക്ക് ഭരണകൂടത്തിന്റെ ഭാവി എന്താകുമെന്നതിലേക്കാണ്. ആഭ്യന്തരപ്രശ്‌നങ്ങള്‍ പാര്‍ട്ടികളെ ഒറ്റക്കെട്ടാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണെന്നാണ് പ്രമുഖര്‍ പറയുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ രാജ്യത്ത് തൂക്ക് ഭരണകൂടത്തിന് ഭാവി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+