കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരിയന്‍സിനെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി: നഗരത്തിന് പ്രത്യേക പ്രകടന പത്രിക

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിന് നാല് ദിവസം ബാക്കി നില്‍ക്കെ ബെംഗളൂരു നിവാസികളെ കയ്യിലെടുക്കാന്‍ ബിജെപി. ബെംഗളൂരു നിവാസികള്‍ക്ക് വേണ്ടി പ്രത്യേക പ്രകടന പത്രികയാണ് പാര്‍ട്ടി പുറത്തിറക്കിയിട്ടുള്ളത്. 24 മണിക്കൂറും വൈദ്യുതി, കുടിവെള്ള വിതരണം, ഓരോ പൗരനും ഒരോ മരം എന്നിങ്ങനെയാണ് പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുള്ള വാഗ്ദാനങ്ങള്‍. ബെംഗളൂരു നഗരത്തിലെ 28 നിയമസഭാ മണ്ഡ‍ലങ്ങളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്.

തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കെ കര്‍ണാടത്തിന്റെ തലസ്ഥാന നഗരയില്‍ വികസന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന വാഗ്ദാനമാണ് പാര്‍ട്ടി മുന്നോട്ടുവക്കുന്നത്. ബെംഗളൂരു നഗരം നേരിടുന്ന അടിസ്ഥാന വികസന പ്രശ്നങ്ങളില്‍ ശ്രദ്ധയൂന്നി വോട്ടുകള്‍ സ്വന്തമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിന് പാര്‍ട്ടി മുന്നോട്ടുവക്കുന്ന വാഗ്ദനങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഗതാഗത പ്രശ്നങ്ങള്‍, മാലിന്യ പ്രശ്നങ്ങള്‍, മലിനമായ തടാകങ്ങള്‍ എന്നിങ്ങനെ നീണ്ടുപോകുന്നതാണ് തലസ്ഥാന നഗരം നേരിടുന്ന പ്രശ്നങ്ങള്‍.

 ബെംഗളൂരു മിനി ഭാരതം

ബെംഗളൂരു മിനി ഭാരതം


ബെംഗളൂരു ചെറിയ ഭാരതം തന്നെയാണ്. ഐടി നഗരം എന്നലുപരിയായി ഒരു കോടി ജനസംഖ്യയുള്ള ബെംഗളൂരു എയറോസ്പേസ് തലസ്ഥാനവും ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൂടിയാണെന്നും കേന്ദ്രമന്ത്രിയും ബെംഗളൂരു സൗത്ത് എംപിയുമായ അനന്ത്കുമാര്‍ പറയുന്നു. ഏഷ്യാ ഭൂഖണ്ഡത്തില്‍ എളുപ്പത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് ബെംഗളൂരു. എന്നാല്‍ ബെംഗളൂരുവിന്റെ പ്രശ്നങ്ങളും വെല്ലുവിളികളും പൊതുവാണ്. കര്‍ണാടകയുടെ മൊത്തം വരുമാനത്തില്‍ 70 ശതമാനത്തോളവും സംഭാവന ചെയ്യുന്നത് ബെംഗളൂരുവാണ്. അതുകൊണ്ടാണ് പ്രത്യേകം പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്. അനന്ത്കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോദി ലക്ഷ്യം വെച്ചത് ബെംഗളൂരുവിനെ

മോദി ലക്ഷ്യം വെച്ചത് ബെംഗളൂരുവിനെ

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നഗരത്തെ പല പേരുകളിലാണ് വിശേഷിപ്പിച്ചത്. ബെംഗളൂരു നഗരം മാലിന്യനഗരം, സിന്‍ വാലി, കുറ്റകൃത്യങ്ങളുടെ നഗരം എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തെയിരുന്നു. ബെംഗളൂരു നഗരത്തിലെ പൗരന്മാരെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ജനസംഖ്യ വളരുന്നതിന് അനുസരിച്ച് റോഡുകള്‍ക്ക് മേലും ജലവിതരണത്തിലും മാലിന്യ പ്രശ്നങ്ങള്‍ക്ക് മേലും സമ്മര്‍ദ്ദമുണ്ടാകും. ബെംഗളൂരുവിന്റെ നല്ല പേരിനെ പിന്തുണയ്ക്കാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വിദേശ നിക്ഷേപം കൂടുതല്‍ ലഭിക്കുന്ന നഗരത്തിന് വിപരീതഫലമുണ്ടാക്കുമെന്നും മോദി നഗരത്തെ അധിക്ഷേപിക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.

സിസിടിവി ക്യാമറകള്‍ ആര്‍ക്ക് വേണ്ടി?

സിസിടിവി ക്യാമറകള്‍ ആര്‍ക്ക് വേണ്ടി?

ബെംഗളൂരു നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നതാണ് ബിജെപി മുന്നോട്ടുവച്ചിട്ടുള്ള വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ഫേസ് റെക്കഗ്നീഷനുള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ ആരെങ്കിലും കൃത്യമായി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നില്ലെങ്കില്‍ ഈ നീക്കം കൊണ്ട് എന്തുഗുണമാണ് ഉള്ളതെന്നാണ് വോട്ടര്‍മാര്‍ ഉന്നയിക്കുന്ന ചോദ്യം. അല്ലാത്ത പക്ഷം ഇതൊരു മാറ്റവും ഉണ്ടാക്കില്ല. നഗരത്തില്‍ ഇപ്പോള്‍ത്തന്നെ നിരവധി സിസിടിവി ക്യാമറകളുണ്ട്. കൃത്യമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ നീക്കം കൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ലെന്നും ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 കാര്‍ഷികരുടെ എഴുതിത്തള്ളാന്‍ ബിജെപിയും

കാര്‍ഷികരുടെ എഴുതിത്തള്ളാന്‍ ബിജെപിയും

സംസ്ഥാനത്തെ ദേശീയ ബാങ്കുകളിലെ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് ബിജെപി മുന്നോട്ടുവച്ചിട്ടുള്ള പ്രധാന വാഗ്ദാനം. സംസ്ഥാനത്തെ കര്‍ഷകരുടെ കടബാധ്യത കുറച്ചു കൊണ്ടുവരാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് യെദ്യൂരപ്പ പറയുന്നു. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനായി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ദേശീയ തലത്തിലുള്ള ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളാണ് എഴുതിത്തള്ളുക. ആദ്യത്തെ ക്യാബിനറ്റ് യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ക്കുന്നു.

English summary
With just four days to go for elections, the BJP in Karnataka has released a manifesto specifically targeting the city of Bengaluru, and the votes of its residents. From a promise of 24x7 power and drinking water supply, to a tree for every citizen, the BJP is certainly hoping its promises will help the party for a good performance in the city's 28 Assembly seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X